ആരാധകർക്ക് മുന്നറിയിപ്പുമായി നടി ഭാവന. തനിക്ക് ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും തന്റെ പേരിൽ പ്രചരിക്കുന്നവ തന്റേതല്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഭാവനയുടെ പേരിൽ അടുത്ത കാലത്തായി ഒട്ടേറെ ഫെയ്‌സ്ബുക്ക് ഫാൻ പേജുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് വിശദീകരണം.
'എനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ല. ഞാൻ ആകെയുള്ള സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോം ഇൻസ്റ്റഗ്രാം ആണ്. എന്റെ പേരിൽ പ്രചരിക്കുന്ന ഏതെങ്കിലും പ്രൊഫൈൽ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ, അത് എന്റേതല്ല', എന്നായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഏറെക്കാലമായി ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി ഭാവന. തുടർച്ചയായി സ്വന്തം ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെക്കാറുണ്ട്.
'അനോമി'യാണ് നടിയുടെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം. അന്യഭാഷയിലും സജീവമായ നടിയുടെ മൂന്ന് കന്നഡ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: Actress Bhavana confirms she has no official Facebook account. Bhavana is only active on Instagram. The actress issued a public warning regarding fake fan pages using her name. Bhavana is currently active in Malayalam and Kannada film industries.
Published: 14 Jul 2026, 12:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented