തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം സംസാരിക്കുകയായിരുന്നു താരം

നടിയെ ആക്രമിച്ച കേസില്‍ ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് നടന് ടൊവിനോ തോമസ്. അതിജീവിതയ്ക്ക് നീതി ലഭിക്കുകയാണ് പ്രധാനമെന്നും ടൊവിനോ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. സ്വന്തം നാടായ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ബൂത്തിലാണ് ടൊവിനോ കുടുംബസമേതമെത്തി വോട്ട് ചെയ്തത്.
Don’t Miss: 'എന്നും എന്റെ കുഞ്ഞിപ്പെങ്ങള്ക്കൊപ്പം'; ആക്രമിക്കപ്പെട്ട നടിയെ ചേര്‍ത്തുപിടിച്ച് ഹരീഷ് പേരടി
'കേസില്‍ സര്‍ക്കാര്‍ അപ്പീലിന് പോകുന്നത് നല്ല കാര്യമാണ്. അല്ലാതെ ഞാനെന്താ പറയുക. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് (മാധ്യമപ്രവര്‍ത്തകര്‍ക്ക്) അറിയാവുന്നത്ര പോലും ചിലപ്പൊ എനിക്ക് അറിയില്ലായിരിക്കും. അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.' -ടൊവിനോ പറഞ്ഞു.
Also Read: 'ഈ ഭൂമിയില്‍ എന്താണ് വിലയ്ക്കുവാങ്ങാനാകാത്തത്?'; ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീകുമാരന്‍ തമ്പി
'നമ്മള് കേസ് ഫയലും കണ്ടിട്ടില്ല, കൃത്യം നടക്കുന്നതും നേരിട്ട് കണ്ടിട്ടില്ല. അതുകൊണ്ട് കോടതിവിധിയെ നമ്മള് വിശ്വസിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കില്‍, ഞാനും കാത്തിരിക്കുകയാണ്. ആര് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവര്‍ ഒരുകാരണവശാലും രക്ഷപ്പെടരുത്.' -ടൊവിനോ തുടര്‍ന്നു.
Content Highlights: Actress Attack Case: Tovino Thomas Says the Survivor Must Get Justice and the Guilty Must Be Punished
Published: 11 Dec 2025, 03:40 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented