കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി പുറത്തുവന്നത് തിങ്കളാഴ്ച രാവിലെയാണ്. വിധിയില്‍ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടത്. ഇപ്പോഴിതാ നടിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തിയിരിക്കുകയാണ്.

To advertise here,

Also Read: ഹോട്ടൽമുറിയിൽ ലൈംഗികാതിക്രമം; സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കേസ്

സാമൂഹികമാധ്യമ പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി നടിക്കൊപ്പമാണെന്ന നിലപാട് വ്യക്തമാക്കിയത്. ഒറ്റവരി പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി പേരാണ് ഹരീഷ് പേരടിയുടെ പോസ്റ്റ് ലൈക്ക് ചെയ്തതും പോസ്റ്റിന് താഴെ കമന്റ് ചെയ്തതും.

'ആര് എന്ത് വിധിച്ചാലും.... എന്നും എന്നും എന്നും.... എന്റെ കുഞ്ഞിപ്പെങ്ങളോടൊപ്പം...' എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

Don’t Miss: 'ഈ ഭൂമിയില്‍ എന്താണ് വിലയ്ക്കുവാങ്ങാനാകാത്തത്?'; ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീകുമാരന്‍ തമ്പി

നേരത്തേ ഡബ്ല്യുസിസിയും അതിജീവിതയായ നടിയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ 'ഇന്നും എപ്പോഴും അവള്‍ക്കൊപ്പം' എന്ന കുറിപ്പാണ് ഡബ്ല്യുസി പങ്കുവെച്ചത്.