നടൻ റിയാസ് ഖാനെതിര ആരോപണവുമായി യുവനടി. റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചുവെന്ന് നടി വെളിപ്പെടുത്തി. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാൻ ആവശ്യപ്പെട്ടുവെന്നും നടി കൂട്ടിച്ചേർത്തു.
നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്ന യുവനടി തന്നെയാണ് റിയാസ് ഖാനെതിരെയും വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു. നടിയുടെ ആരോപണത്തിന് പിന്നാലെ സിദ്ദിഖ് 'അമ്മ' ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
'ഒരുപാട് കേസ് കൊടുത്തു. പോലീസുകാർക്ക് ചൂഷണം എന്താണെന്ന് അറിയില്ല. വെെകാരികമായ ചൂഷണം ചെയ്തുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞപ്പോൾ കയറിപ്പിടിച്ചിട്ടില്ലല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്. ചൂഷണങ്ങളെക്കുറിച്ചൊന്നും ഇവർക്ക് വ്യക്തമായ അറിവില്ല.
എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും. ഇപ്പോൾ സിനിമയൊന്നും ഇല്ലേയെന്ന് ഞാനൊക്കെ നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ്. നല്ലൊരു മനുഷ്യൻ അല്ലെങ്കിൽ അയാൾ എന്തെല്ലാം നേടിയെന്ന് പറഞ്ഞിട്ട് എന്തുകാര്യം. ഞാനൊരു അതിജീവിതയാണ്. എന്നെ സംബന്ധിച്ച് അയാൾ ഒന്നുമല്ല. അയാൾ രാജി വെക്കേണ്ട ആൾ തന്നെയാണ്. അയാളൊരു ക്രിമിനലാണ്. രാജി കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ഇവിടെ തുടങ്ങുന്നതേയുള്ളൂ', നടി പറഞ്ഞു.
Content Highlights: actress against riyas khan and siddique
Published: 25 Aug 2024, 10:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented