പുരസ്‌കാരദാനത്തിന് ശേഷം നടി കലാഭവൻ സരിഗയ്ക്ക് ഹസ്തദാനം നിഷേധിച്ച നടൻ ശങ്കറിനെതിരേ സാമൂഹികമാധ്യമങ്ങളിൽ വിമർശനം. കഴിഞ്ഞദിവസം കൊച്ചി ചങ്ങമ്പുഴ പാർക്കിൽ 'ദേശീയ കലാസംസ്‌കൃതി അനശ്വര കലാകാരൻ കലാഭവൻ മണി അനുസ്മരണച്ചടങ്ങളിൽ സരിഗയ്ക്ക് പുരസ്‌കാരം നൽകിയിരുന്നു. നാടൻപാട്ട്, മിമിക്രി, അഭിനയം എന്നീ മേഖലകളിലെ മികവിനായിരുന്നു സരിഗയ്ക്ക് കലാഭവൻ മണിയുടെ പേരിലുള്ള പുരസ്‌കാരം.

To advertise here,

സംവിധായകൻ വിനയൻ ശിൽപവും ശങ്കർ പ്രശസ്തി പത്രവും കൈമാറി. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സരിഗ ഹസ്തദാനത്തിനായി കൈനീട്ടി. രണ്ടുതവണ സരിഗ കൈനീട്ടിയെങ്കിലും ശങ്കർ ഹസ്തദാനത്തിന് തയ്യറായില്ല. പിന്നാലെ ശങ്കറിന്റെ കാൽതൊട്ടുവന്ദിച്ച ശേഷം നടി വേദി വിടുകയായിരുന്നു. ഹസ്തദാനം നിരസിച്ചെങ്കിലും കാൽതൊട്ടുവന്ദിക്കുന്നതിൽ ശങ്കർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.

ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടനെ വിമർശിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി. സരിഗയെ ശങ്കർ അപമാനിച്ചെന്ന തരത്തിലാണ് കമന്റുകൾ ഏറേയും. അതേസമയം, ഹസ്തദാനംചെയ്യാതിരിക്കുന്നത് അയാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നാണ് നടനെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

ഒമർ ലുലു സംവിധാനംചെയ്ത 'ബാഡ് ബോയ്‌സ്' ആണ് ശങ്കർ ഒടുവിൽ അഭിനയിച്ച ചിത്രം. ശങ്കർ സംവിധാനംചെയ്ത ഹൊറർ- ത്രില്ലർ ചിത്രം 'എറിക്' കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു.