
പു ക സയുടെ കേഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അന്തരിച്ച നാടക സംവിധായകൻ എ ശാന്തന്റെ അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് നടൻ ഹരീഷ് പേരടിയെ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി കൂടുതൽ പേർ രംഗത്ത്. നടൻ രാജേഷ് ശർമ്മ, സംവിധായകൻ കണ്ണൻ താമരക്കുളം തുടങ്ങിയവരാണ് ഹരീഷിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയത്.
'സാരമില്ല പു ക സ അല്ലെ ഹരീഷേ, പഴക്കം കൊണ്ട് പുരോഗമനത്തിന്റെ കുറവുണ്ടാകും അത് സ്വാഭാവികമാണ്. ശാന്തേട്ടന് ഓർമപ്പൂക്കൾ എന്നാണ് രാജേഷ് ശർമ ഫെയ്സ്ബുക്കിൽ കുറിച്ചത്. സമീപകാല വിഷയങ്ങളിൽ സർക്കാരിനെയും സിപിഐഎമ്മിനെയും ഹരീഷ് പേരടി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുകസയുടെ നടപടി.
തന്നെ പരിപാടിയിൽ നിന്നും വിലക്കിയെന്ന ഹരീഷ് പേരടിയുടെ പോസ്റ്റിന് താഴെ അന്ത ഭയം ഇരുക്കട്ടും എന്നാണ് സംവിധായകൻ കണ്ണൻ താമരക്കുളം കമന്റ് ചെയ്തത്. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന് സംഘാടകർ സ്നേഹം പൊതിഞ്ഞ വാക്കുകളിൽ അറിയിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
നിന്റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും. അതുകൊണ്ട് ഞാൻ മാറി നിന്നു. ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യമെന്നും അദ്ദേഹം എഴുതി.
Content Highlights: actor rajesh sharma supporting hareesh peradi, pu ka sa issue
Published: 17 Jun 2022, 10:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented