കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെക്കുറിച്ച് സുഹൃത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. 60 ദിവസമായി രാജേഷ് കിടക്കയിലായിട്ട്. വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് ഒരു മാസവും കഴിഞ്ഞിരിക്കുന്നു. രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം. എന്നാൽ, ഫോക്കസ് ശരിയാകാനുണ്ടെന്നും രാജേഷിന്റെ സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രതാപ് ജയലക്ഷ്മി കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
രാജേഷിന് ഇപ്പോൾ എങ്ങിനെയുണ്ട്...?
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എനിക്ക് വരുന്ന എല്ലാ മെസ്സേജുകളും ഇത് മാത്രമാണ്. കഴിഞ്ഞ 2 ആഴ്ച ആയി ഞാൻ ഒരു യാത്രയിൽ ആയിരുന്നതിനാൽ കൃത്യമായി reply കൊടുക്കാൻ കഴിഞ്ഞില്ല എല്ലാവരോടും ക്ഷമാപണം. എല്ലാ ദിവസവും എവിടെ ആയിരുന്നാലും രൂപേഷിൽ നിന്നു updates എടുക്കുന്നുണ്ടെങ്കിലും നേരിട്ട് വന്നു കണ്ട് എഴുതുന്നതാണ് അതിന്റെ ഒരു ശെരി എന്ന് തോന്നി.
ഇന്ന് 60 ദിവസമായി രാജേഷ് കിടക്കയിലായിട്ട്. വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് ഒരു മാസവും കഴിഞ്ഞിരിക്കുന്നു.
ഇവിടെ PMR Department ന്റെ (Physical Medicine and Rehabilitation and Polymyalgia Rheumatica) കീഴിലാണ് ചികിത്സകൾ ഏകോപിക്കുന്നത്. വിവിധ തെറാപ്പികൾ രാജേഷിനെ ചെയ്യിപ്പിക്കുന്ന കാര്യം മുൻപ് സൂചിപ്പിച്ചിരുന്നവങ്കിലും പലതും ഞങ്ങൾ ആദ്യമായി കാണുന്നവയാണ്. രാവിലെ തുടങ്ങുന്ന സ്‌പീച്ച് തെറ്റാപ്പിയും, ഫിസിയോ തെറാപ്പിയും സാധാരണ നമുക്ക് പരിചിതമായ ഒന്നല്ല. ഉച്ചക്ക് ശേഷമുള്ള ഒക്യൂപ്പെഷണൽ തെറാപ്പിയും അതിന്റെ സമയവുമെല്ലാം രോഗിയുടെയും കൂടെയുള്ളവരുടെ ക്ഷമയും മനസ്സികനിലയെയും ചിലപ്പോൾ പരീക്ഷിക്കുന്നവയാണ്.
ഒരേ കാര്യം പലതവണ പറഞ്ഞു പറഞ്ഞു, മടുക്കാതെ ചെയ്യിപ്പിക്കുന്ന ഇവിടുത്തെ തെറാപ്പിസ്റ്റുകളുടെ ആത്മാർഥതയെയും സഹന ശക്തിയെയും മനസ്സ് കൊണ്ട് നമിക്കുന്നു
രാജേഷ് കണ്ണു തുറന്നോ എന്ന് ചോദിക്കുന്നവരോട് അതെ എന്നാണ് ഉത്തരം എങ്കിലും ഫോക്കസ് കുറച്ചു കൂടി clear ആകേണ്ടതുണ്ട് .കേൾവി ശക്തി ഉണ്ടെന്നു വ്യക്തമായതോടെ പലവിധ തെറാപ്പികൾ ചെയ്യാൻ കൂടുതൽ ധൈര്യം ഡോക്ടർമാർക്ക് വന്നിട്ടുണ്ട്. പക്ഷേ രാജേഷ് ചിലപ്പോൾ പാതി മയക്കത്തിൽ, ഒരു തെറാപ്പിയും ചെയ്യാതെ മടി പിടിച്ചു കിടക്കുമ്പോൾ കൂടെയുള്ളവരെ അത് വിഷമിപ്പിക്കുന്നുണ്ട് എന്ന് അവൻ അറിയുന്നുണ്ടാവുമോ? എങ്കിലും ക്ഷമയോടെ, സാവധാനമാണെങ്കിൽ കൂടിയും പരമാവധി ചികിത്സ നൽകുവാൻ ഇവിടെ എല്ലാവരും ശ്രമിക്കുന്നുണ്ട്. രാജേഷിനു ചികിത്സാ സഹായം നൽകിയ ശ്രീ വേണു കുന്നപ്പള്ളിയെപ്പോലെയുള്ള സുമനുസുകളെ നന്ദിയോടെ ഓർക്കുന്നു.രാജേഷിനെ കേൾപ്പിക്കാൻ voice notes അയക്കുന്നവരോട് ഒത്തിരി സ്നേഹം
ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്... ചികിത്സാ കാലാവധി 6 മാസം വരെ നീണ്ടേക്കാം... അതിനിടയിൽ അത്ഭുതങ്ങൾ സംഭവിച്ച കഥകൾ ഇവിടെ പലരും പറഞ്ഞു കേൾക്കുന്നതും ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.രാജേഷ് അഭിനയിച്ച 'ഇന്നസന്റ്' സിനിമയുടെ റീലീസ് ഡേറ്റും , ധ്യാൻ നോടൊപ്പം അഭിനയിച്ച 'വടക്കൻ തേരോട്ടം' എന്ന മൂവിയുടെ റിലീസ് വാർത്തകളും അടക്കം നിരവധി സിനിമാ വിശേഷങ്ങൾ രാജേഷിനെ അറിയിക്കുന്നുണ്ട്. അത് കേൾക്കുമ്പോഴാണ് കൂടുതൽ response അവനിൽ ഉണ്ടാവുന്നത്, ആ ചലനങ്ങൾ ഏറെ പ്രതീക്ഷ പകരുന്നവയുമാണ്.
കിടക്കയിൽ നിന്നു എണീറ്റു, ചിരിച്ച മുഖത്തോടെ കൈ വീശി കാണിക്കുന്ന രാജേഷിനായി നമുക്ക് കാത്തിരിക്കാം. അവനോടുള്ള പ്രാർഥനയും സ്നേഹവും എന്നത്തപ്പോലെയും നമുക്ക് തുടരാം..
Content Highlights: A close friend shares an emotional update on actor Rajesh Keshav`s health. After 60 days in bed and a month at Vellore Medical College, there`s slow but hopeful progress in his recovery. Learn more about his ongoing treatment.
Published: 24 Oct 2025, 09:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented