നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ടെങ്കിലും പരസ്യചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതിയാര്‍ജ്ജിച്ച നടനാണ് അബ്ബാസ്. സിനിമകളില്‍ നിന്നകന്ന് എന്‍ജിനീയറിങ് മേഖലയിലേക്ക്‌ തിരിഞ്ഞ താരം സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോള്‍ താരം ആശുപത്രിയിലാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

To advertise here,

ഫേസ്ബുക്കിലൂടെ അബ്ബാസ് തന്നെയാണ് ആശുപത്രിയിലാണെന്ന വിവരം പങ്കുവെച്ചത്. കാലിനേറ്റ പരിക്കുകാരണം ചികിത്സയിലായിരുന്നു അബ്ബാസ്. കാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും അബ്ബാസ് കുറിപ്പില്‍ പറയുന്നു. ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

'ആശുപത്രിയിലാകുന്നത് ഉത്കണ്ഠ ഏറെയുണ്ടാക്കുന്ന അവസ്ഥയാണ്. പക്ഷേ എന്റെ ഭയങ്ങളെ അതിജീവിക്കാന്‍ എന്റെ മനസ്സിനെ ഞാന്‍ തന്നെ പാകപ്പെടുത്തും. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി'. അബ്ബാസ് പറയുന്നു. 

കണങ്കാലിന് പരിക്കുപറ്റിയതായി അബ്ബാസ് നേരത്തേ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഫിസിയോതെറാപ്പി ചെയ്‌തെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.