
ആമിര്‍ ഖാനും കരീന കപൂറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ. വിഖ്യാതമായ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്റെ ഹിന്ദിപതിപ്പാണ് ആമിറിന്റെ'ലാല്‍ സിങ് ഛദ്ദ'.
'ഹാപ്പി വാലന്റൈന്‍സ് ഡേ കരീനാ.. എല്ലാ സിനിമകളിലും നിന്നെ പ്രണയിക്കാന്‍ കഴിയട്ടെയെന്നാണ് എന്റെ ആഗ്രഹം. വളരെ സ്വാഭാവികമായി ചെയ്യാന്‍ കഴിയും എനിക്കത്. സ്നേഹം.' വാലന്റൈന്‍സ് ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ആമിര്‍ കുറിച്ചു.
ആമിറിന്റെ മുന്‍ചിത്രങ്ങളില്‍ സഹസംവിധായകനായ അദ്വൈത് ചന്ദന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കിടലന്‍ മേക്ക് ഓവറിലാണ് ചിത്രത്തില്‍ ആമിര്‍ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലും കന്യാകുമാരിയിലുമെല്ലാം ചിത്രീകരണം നടന്നതും ഷൂട്ടിനായി ആമിര്ഖാന് വന്നതും വലിയ വാര്‍ത്തയായിരുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ പരാജയത്തിനു ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ് ആമിര്‍.
Content Highlights : aamir khan releases first look poster of lal singh chaddha on valentine's day tweet
Published: 15 Feb 2020, 07:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented