'ആട് 3: വൺ ലാസ്റ്റ് റൈഡ്: പാർട്ട് വൺ' എന്ന ടൈറ്റിൽ ടാഗ്‌ലൈൻ, ചിത്രത്തിന് ഇനി ഒരു പാർട്ട് കൂടെ ഉണ്ടാകുമെന്ന സൂചനയും പ്രേക്ഷകർക്ക് നൽകുന്നുണ്ട്.

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന 'ആട് 3: വൺ ലാസ്റ്റ് റൈഡ്- പാർട്ട് വൺ' എന്ന ബിഗ്ബജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമിക്കുന്നത്. മാർച്ച് 19-ന് ഈദ് റിലീസായാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. മലയാള സിനിമാ പ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഫ്രാഞ്ചൈസ് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്.
പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഇത്തവണ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നതെന്നും ട്രെയ്ലർ കാണിച്ചു തരുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് 'ആട് 3' ഒരുങ്ങുന്നത്. ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നിവർ നിർമിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് 'ആട് 3 വൺ ലാസ്റ്റ് റൈഡ് പാർട്ട് വൺ'.
ആക്ഷൻ, കോമഡി, ഫാന്റസി എന്നിവയുടെ ഗംഭീരആഘോഷവുമായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. നേരത്തെ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളുടെ രണ്ടുവ്യത്യസ്ത കാലഘട്ടത്തിലെ ലുക്കുകളാണ് പുറത്തുവന്നത്. പഴയ കാലഘട്ടത്തിലെ കഥാപാത്രങ്ങളുടെ ഗെറ്റപ്പിലാണ് ആദ്യം പോസ്റ്ററുകൾ പുറത്തുവിട്ടതെങ്കിൽ, അതിനുശേഷം പുറത്തുവന്നത് പ്രേക്ഷകർക്ക് ഏറെ പരിചിതമായ പുതിയ കാലഘട്ടത്തിലെ ഗെറ്റപ്പിലുള്ള പോസ്റ്ററുകളാണ്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, സർബത് ഷമീർ, പി.പി. ശശി, ക്യാപ്റ്റൻ ക്ളീറ്റസ് എന്നിവർക്കൊപ്പം ലാറ കേറ്റ് എന്നൊരു പുതിയ കഥാപാത്രത്തെയും ഇത്തവണ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്ന് പോസ്റ്ററുകൾ കാണിച്ചു തരുന്നു.
വ്യത്യസ്ത ടൈം ലൈനുകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ ചിത്രത്തിൽ കടന്നുവരുന്നുണ്ടോയെന്ന ആകാംക്ഷ സമ്മാനിക്കുന്ന ട്രെയ്ലർ, വ്യത്യസ്ത കാലഘട്ടങ്ങളിൽ കഥാപാത്രങ്ങൾ എങ്ങനെയെത്തുന്നുവെന്ന ആവേശവും കൗതുകവും പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുകുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
'ആട് ഒരു ഭീകര ജീവിയാണ്', 'ആട് 2' എന്നിവക്ക് ശേഷം എത്തുന്ന മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യരണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, പ്രിയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയിൽ എത്തുന്നുണ്ട്. 'ആട് 3: വൺ ലാസ്റ്റ് റൈഡ്: പാർട്ട് വൺ' എന്ന ടൈറ്റിൽ ടാഗ്‌ലൈൻ, ചിത്രത്തിന് ഇനി ഒരു പാർട്ട് കൂടെ ഉണ്ടാകുമെന്ന സൂചനയും പ്രേക്ഷകർക്ക് നൽകുന്നുണ്ട്.
മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ '2018', അമ്പതുകോടി ക്ലബിൽ ഇടം പിടിച്ച 'മാളികപ്പുറം', 'രേഖാചിത്രം' തുടങ്ങിയവയും നിർമിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി 'ആട്' ഫ്രാൻഞ്ചൈസിലേക്കു കടന്നുവന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് 'ആട് 3'.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനയ് ബാബു, ഛായാഗ്രഹണം: അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം: ഷാൻ റഹ്‌മാൻ, പശ്ചാത്തലസംഗീതം, ന്യൂ തീം: ഡോൺ വിൻസെന്റ്, എഡിറ്റർ: ലിജോ പോൾ, ലൈൻപ്രൊഡ്യൂസർ: ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, മേക്കപ്പ്: റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ: വിഷ്ണു ഭരതൻ, വിഎഫ്എക്‌സ് ഡയറക്ടർ: ജിഷ്ണു ആർ. ദേവ്, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ (സപ്ത റെക്കോർഡ്സ്), വരികൾ: മനു മഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്: പ്രേംനാഥ്, റോബിൻ വർഗീസ്, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ് കളർ ഹബ്, കളറിസ്റ്റ്: ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി: വിഷ്ണു എസ്. രാജൻ, ടൈറ്റിൽ ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ: എയ്‌സ്‌തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: The official trailer for 'Aadu 3: One Last Ride - Part One' has been released. A big-budget epic fantasy comedy directed by Midhun Manuel Thomas, starring Jayasurya. The film features multiple timelines and introduces new characters alongside the original cast. Scheduled for a worldwide theatrical release on March 19 as an Eid special
Published: 01 Mar 2026, 02:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented