
ജയസൂര്യ നായകനായ ആട് എന്ന ചിത്രത്തിൽ റേയ്ച്ചലായി അഭിനയിച്ച ആതിരയെ മലയാളികൾ മറക്കാനിടയില്ല. ആതിര വിവാഹിതയാകാനൊരുങ്ങുകയാണിപ്പോൾ. ആതിരയുടെ അമ്മ ഹേന ചന്ദ്രനാണ് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത്. ആട് സിനിമയിൽ ജയസൂര്യയുടെ സഹോദരപുത്രിയായാണ് ആതിര പട്ടേൽ അഭിനയിച്ചത്. ആതിര വിവാഹിതയാകാൻ ഒരുങ്ങുന്ന വിവരം അമ്മയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
രസകരമായ കുറിപ്പാണ് ആതിരയുടെ വിവാഹവാർത്ത അറിയിച്ചുകൊണ്ട് ഹേന പങ്കുവെച്ചത്. കല്യാണം കഴിക്കാനുള്ള ആതിരയുടെ തീരുമാനം വീട്ടിലുള്ളവർക്കെല്ലാം അവിശ്വസനീയം ആയിരുന്നുവെന്നാണ് ഹേന പറയുന്നു. ആതിരയുടെ വിവാഹം കഴിക്കാനുള്ള തീരുമാനവും പ്ലാനിങും കേട്ട് തന്‍റെ 'കിളികൾ പറന്നു'പോയതും പിന്നീട് ആതിരയുടെ വരനെയും ബന്ധുക്കളെയും കണ്ടുമുട്ടിയ അനുഭവങ്ങളും, അതിനു ശേഷം മാത്രം വിശ്വസിക്കാനായ അവസ്ഥയും എല്ലാം കുറിപ്പിൽ രസകരമായി പങ്കുവെച്ചിട്ടുണ്ട് .
പാലക്കാട് സ്വദേശിയായ ആനന്ദാണ് വരൻ.ആനന്ദ് കൊച്ചിയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ് ആയി ജോലി ചെയ്യുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു.ഡിസംബറിൽ ആണ് വിവാഹം.
സംസ്‌കൃത സിനിമയായ ഇഷ്ടിയിലൂടെയാണ് ആതിരയുടെ സിനിമ പ്രവേശം. കർണാടക സ്വദേശി അരവിന്ദിന്റേയും മലയാളിയായ ഹേനയുടെയും മകളായ ആതിര ഇരിഞ്ഞാലക്കുട സ്വദേശിയാണ്. ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രി എടുത്ത ആതിര ഹ്രസ്വചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.
അങ്കമാലി ഡയറീസ്, സൺഡേ ഹോളിഡേ, ഭൂതകാലം, കോണ്ടസ്സ എന്നിവയാണ് ആതിരയുടെ മറ്റു സിനിമകൾ.
Content Highlights: Malayalam actress Athira Patel, best known for her role as Rachel in the movie 'Aadu', is set to marry digital marketing strategist Anand in December, a joyous update playfully announced by her mother Hena Chandran on Facebook.
Published: 03 Jul 2026, 12:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented