ടൈം ട്രാവല്‍ ഫാന്റസി കോമഡി ചിത്രം 'ആട് 3' ഒ.ടി.ടി.യിലേക്ക്.

'ആട്' പരമ്പരയിലെ മൂന്നാം ഭാഗമാണ് ആട് 3. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ചചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് നിർമിച്ചത്.
ഈ ജന്മവും മുജ്ജന്മവും ഇനി വരുന്ന ജന്മവുമെല്ലാം പരസ്പരം ബന്ധപ്പെടുത്തിയാണ് ആട് 3 കഥപറയുന്നത്. ജയസൂര്യയുടെ അഭിനയജീവിതത്തിലെ ഏറ്റവും ഉയർന്ന ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ നേട്ടമാണുണ്ടാക്കിയതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. മാസായ ഒരു കൂട്ടം മണ്ടൻമാരുടെ കഥയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ജയസൂര്യ പറയുന്നു.
ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്.
ചിരിയും ഫാന്റസിയും നിറഞ്ഞ ഫൺ റൈഡാണ് ആട് 3യെന്നും ചിത്രം മികച്ച ഒരു ഒ.ടി .ടി. അനുഭവം സമ്മാനിക്കുമെന്നും സംവിധായകൻ മിഥുൻ മാനുവൽ തോമസ് കൂട്ടിച്ചേർത്തു.
Content Highlights: Directorial venture of Midhun Manuel Thomas, Features an ensemble cast led by Jayasurya, Blends fantasy and humor with a unique narrative structure, Record-breaking opening day box office performance, Produced by Friday Film House and Kavya Film Company
Published: 26 Apr 2026, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented