
എൺപതുകളിൽ സിനിമയിലെത്തി ഇപ്പോഴും സൗഹൃദം തുടരുന്ന താരങ്ങളുണ്ട്. വർഷത്തിലൊരിക്കൽ അവർ ഒത്തുകൂടാറുമുണ്ട്. അങ്ങനെയൊരു സൗഹൃദസംഗമം ഈയിടെ മുംബൈയിൽ നടന്നു. സൂപ്പർ താരങ്ങളടക്കം ചടങ്ങിൽ പങ്കെടുത്തു. തുടർച്ചയായ പതിമൂന്നാം വർഷമാണ് ഈ താരസംഗമം നടക്കുന്നത്.
പൂനം ധില്ലനും ജാക്കി ഷ്റോഫുമായിരുന്നു പരിപാടിയുടെ ആതിഥേയർ. ലിസി, ശോഭന, സുഹാസിനി, നാദിയ മൊയ്തു, അംബിക, രേവതി തുടങ്ങിയ മലയാളി നായികമാർ ഒത്തുകൂടലിനെത്തിയിരുന്നു. എന്നാൽ മോഹൻലാൽ, ജയറാം, റഹ്മാൻ അടക്കമുള്ള മലയാള താരങ്ങൾക്ക് ഇത്തവണ പങ്കെടുക്കാൻ സാധിച്ചില്ല.
ചിരഞ്ജീവി, അർജുൻ, വെങ്കിടേഷ് ദഗ്ഗുബട്ടി, ശരത്കുമാർ, അനിൽ കപൂർ, അനുപം ഖേർ, ഭാഗ്യരാജ്, രമ്യ കൃഷ്ണൻ, സരിത, മധുബാല, വിദ്യാബാലൻ, പൂർണിമാ ഭാഗ്യരാജ്, രാധ തുടങ്ങി നാൽപത് അംഗങ്ങളാണ് ഇത്തവണ റീയൂണിയന് എത്തിയത്. അതേസമയം തമിഴിൽ നിന്ന് രജനീകാന്ത് ഒത്തുചേരലിൽ പങ്കെടുത്തില്ല.
2009ൽ സുഹാസിനിയും ലിസിയും ചേർന്നാണ് ആദ്യമായി ഈ ഒത്തുകൂടലിന് തുടക്കം കുറിക്കുന്നത്. ഓരോ വർഷവും ഓരോ കളർ തീമിൽ ഒരു താരത്തിന്റെ വീട്ടിൽ ആണ് ഒത്തുചേരൽ നടക്കാറുള്ളത്.
Content Highlights: 80s stars reunion at mumbai, mohanlal and rajinikanth nott attended
Published: 14 Nov 2022, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented