
അനന്യ പാണ്ഡെയും ഇഷാൻ ഖട്ടറും നായികാ നായകന്മാരായെത്തുന്ന ഖാലി പീലിയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഡാൻസ് നമ്പറായി ഒരുക്കിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് വിശാൽ ശേഖർ കോമ്പോയാണ്. ശേഖർ രാജ്വാനി പ്രകൃതി കക്കർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കുമാർ ആണ് രചന.
മഖ്ബൂൽ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് രജിത്ത് ദേവ് ആണ്. അനന്യയും ഇഷാനും തമ്മിലുള്ള കെമിസ്ട്രിയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.
ഹിമാൻഷു കിഷൻ മിശ്രയും അലി അബ്ബാസ് സഫറും സീ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ചിത്രം ഓ.ടി.ടി റീലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. സീ പ്ലെക്സ് പ്ലാറ്റ്ഫോമിലൂടെ ഒക്ടോബർ രണ്ടിന് ചിത്രം പ്രദർശനത്തിനെത്തും.
Content Highlights : Tehas Nehas Khaali Peeli Movie Song Ishaan Ananya Vishal and Shekhar
Published: 16 Sept 2020, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented