
മലയാളികൾ നെഞ്ചേറ്റുന്ന സംഗീത കുലപതികളുടെ മക്കൾ ഒരുമിച്ചപ്പോൾ, അത് പാട്ടിന്റെ പുതു തലമുറയുടെ പിറവിയായി. മധുരമൂറുന്ന ഭാവഗീതങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ എം.കെ. അർജുനന്റെ മകൻ അശോകൻ അർജുനൻ ഈണമിട്ട പാട്ട് പാടിയത് ഗായകൻ പി. ജയചന്ദ്രന്റെ മകൻ ദിനുനാഥ്.
ജയചന്ദ്രന്റെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ സ്റ്റുഡിയോയിലായിരുന്നു പാട്ടിന്റെ റെക്കോഡിങ്. അർജുനൻ മാഷിന്റെ ഒട്ടേറെ പാട്ടുകൾ പാടിയ ജയചന്ദ്രൻ, അദ്ദേഹത്തിന്റെ കുടുംബസുഹൃത്ത് കൂടിയാണ്. ഡോ. ലിജോ മന്നച്ചൻ എഴുതിയ ഭക്തിഗാനമാണ് ദിനുനാഥ് പാടിയത്. ഇത് യു ട്യൂബിൽ സംപ്രേഷണം ചെയ്യും.
അശോക് അർജുനൻ ഒട്ടേറെ ആൽബങ്ങൾ ഇതിനകം ചെയ്തിട്ടുണ്ട്. ‘വെയിലും മഴയും’, ‘നൂൽപ്പാലം’ എന്നീ ചിത്രങ്ങൾക്ക് സംഗീതം ചെയ്തു. ഉടൻ റിലീസാകുന്ന ‘ഇല്ലം’ എന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും അശോകാണ്.
ബാബു പള്ളാശ്ശേരിയുടെ ചിത്രത്തിനും അദ്ദേഹം പാട്ടുകളൊരുക്കി.
അർജുനൻ മാഷ് ജീവിച്ചിരിക്കുമ്പോൾത്തന്നെ അശോക് നാടകങ്ങൾക്കും ആൽബങ്ങൾക്കും പാട്ടുകളൊരുക്കിയിരുന്നു. ആ സമയത്തുതന്നെ സിനിമയിലുമെത്തി. അശോകിന്റെ മകൻ മിഥുൻ ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതലോകത്ത് അറിയപ്പെടുന്ന മ്യൂസിക് പ്രോഗ്രാമറാണ്. മലയാളം, കന്നട, തെലുങ്ക്, തമിഴ് ചലച്ചിത്ര മേഖലയിലെ സംഗീത സംവിധായകർക്കൊപ്പം മിഥുൻ പ്രവർത്തിച്ചിട്ടുണ്ട്. ചെന്നൈയിലാണ് താമസം.
അർജുനൻ മാഷിനെക്കുറിച്ച് രൺജി പണിക്കർ എഴുതിയ വരികൾ അശോക് ചിട്ടപ്പെടുത്തിയിരുന്നു. ഈ പാട്ടും പി. ജയചന്ദ്രനാണ് പാടിയത്.
Content Highlights: Singer Jayachandran's son teams up with Arjunan Master's son music Video
Published: 26 Oct 2020, 09:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented