
വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടുമുട്ടിയ ചിത്രം പങ്കുവെച്ച് ഗായകൻ ഷാഫി കൊല്ലം. എന്തൊരു ലാളിത്യവും എളിമയുമുള്ള മനുഷ്യനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ എന്ന് ഷാഫി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ഇരുവരും കണ്ടുമുട്ടിയത്.
'എന്തൊരു സിംപിൾ ആൻഡ് ഹംബിൾ മനുഷ്യനാണ് നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി!. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വന്ദേഭാരതിൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റിലായിരുന്നു ഞാൻ. അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ, അറിയാം ഒരുപാട് കേട്ടിട്ടുണ്ടല്ലോ എന്ന് മറുപടി', ഷാഫി കുറിച്ചു.
'ഏറെ അഭിമാനം. സെൽഫിയെടുക്കാൻ സമ്മതം ചോദിച്ചതും, അതിനെന്താ വാ എടുത്തോളൂ, ഇവിടിരുന്നോളൂ എന്ന മറുപടിയിൽ അനുഭവിച്ചറിഞ്ഞു, ജനങ്ങളുടെ നേതാവ് എന്തായിരിക്കണമെന്ന്. അങ്ങ് നീണാൾ വാഴട്ടെ സർ', ഷാഫി കൂട്ടിച്ചേർത്തു.
മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ തുടങ്ങി, മലയാള സിനിമയിൽ ഗായകനായും നടനായും കഴിവുതെളിയിച്ച കലാകാരനാണ് കൊല്ലം ഷാഫി. 2000 മധ്യത്തിൽ കേരളത്തിൽ വ്യാപകമായിരുന്ന മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെയായിരുന്നു ഷാഫിയുടെ തുടക്കം. ഗായകനായും സംഗീതസംവിധായകനായും വലിയ ആരാധകവൃന്ദത്തെ ഷാഫി സൃഷ്ടിച്ചു. ഏതാനും ചിത്രങ്ങളിൽ അഭിനയിച്ച ഷാഫി, മോഹൻലാൽ- പ്രിയദർശൻ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഉൾപ്പെടെ ഗാനരചയിതാവായും തിളങ്ങി.
Content Highlights: Popular Mappilappattu singer and actor Kollam Shafi shared a picture on social media with Kerala Chief Minister V.D. Satheesan. The duo met unexpectedly during a Vande Bharat train journey towards Thiruvananthapuram, where they happened to sit next to each other. Shafi praised the Chief Minister's down-to-earth nature and simplicity, noting that the leader recognized him immediately upon self-introduction. The singer expressed immense pride and described Satheesan as a true leader of the people who happily obliged for a selfie and a brief chat. Kollam Shafi, a prominent figure in the mid-2000s Malayalam music scene, has transitioned from album songs to playback singing, acting, and songwriting, including works for films like 'Marakkar'
Published: 05 Jul 2026, 09:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented