Screengrab | YouTube Video
യൂട്യൂബില്‍ റിലീസായി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ രണ്ട് ലക്ഷം വ്യൂസ് കടന്ന് ഭീഷ്മപര്‍വ്വം സിനിമയിലെ പറുദീസ എന്ന ഡാന്‍സ് നമ്പറിന്റെ വീഡിയോ സോങ്. സുഷിന് ശ്യാമിന്റെ സംഗീതസംവിധാനത്തിലൊരുങ്ങിയ ഗാനത്തിന്റെ വരികളെഴുതിയത് വിനായക് ശശികുമാറാണ്. ശ്രീനാഥ് ഭാസിയാണ് ഗാനമാലപിച്ചിരിക്കുന്നത്. സിനിമയില്‍ അജാസ് എന്ന കഥാപാത്രമായെത്തുന്ന സൗബിന് ഷാഹിറിന്റെ അടിപൊളി നൃത്തമാണ് വീഡിയോയുടെ ഹൈലൈറ്റ്.
ഒരു മാസം മുമ്പ് പുറത്തിറങ്ങിയ ഗാനത്തിന്റെ ലിറിക് വീഡിയോയും ശ്രദ്ധ നേടിയിരുന്നു. സൗബിനൊപ്പം ശ്രീനാഥ് ഭാസി, ശ്രിന്ദ, അനഘ തുടങ്ങിയവരും ഗാനരംഗത്തുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന ഭീഷ്മപര്‍വ്വം മാര്‍ച്ച് മൂന്നിന് തിയറ്ററുകളില്‍ എത്തും. അമല്‍ നീരദാണ് സംവിധായകന്. പതിനാല് വര്‍ഷം മുമ്പിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഭീഷ്മപര്‍വ്വത്തിനുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ആകാശം പോലെ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
Content Highlights: Parudeesa Video Song Bheeshma Parvam starring Mammootty music by Sushin Shyam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..