
ഇരുപതു മില്യൺ കാഴ്ചക്കാരുമായി 'ഖുഷി'യിലെ ഗാനം തരംഗം സൃഷ്ടിക്കുന്നു. സാമന്തയും വിജയ് ദേവരകൊണ്ടയും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പ്രേക്ഷകപ്രീതി നേടിക്കൊണ്ട് മുന്നേറുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.
'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹെഷാം അബ്ദുൾ വഹാബ് ആണ് 'ഖുഷി'യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഹെഷാം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. 'ഖുഷി' സെപ്തംബർ 1 ന് തിയേറ്ററുകളിൽ എത്തും.
'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. നവീൻ യേർനേനി, രവിശങ്കർ എലമഞ്ചിലി എന്നിവരാണ് നിർമ്മാണം.
ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങൾ.
മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം: പീറ്റർ ഹെയിൻസ്, കോ റൈറ്റർ: സുരേഷ് ബാബു പി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവിൻ പുടി പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആർ.ഒ ആതിര ദിൽജിത്ത്.
Content Highlights: maniratnam tribute song from kushi crossed 20 million views, hesham and samantha
Published: 18 May 2023, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented