
വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന പുതിയ ചിത്രമായ 'ഖുഷി'യിലെ നാലാമത്തെ ഗാനം റിലീസായി. 'വിജനമൊരു തീരം' എന്നു തുടങ്ങുന്ന ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറും ദിവ്യ എസ് മേനോനും ചേർന്നാണ്. അരുൺ ആലാട്ടിന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. യുട്യൂബിലും മറ്റ് ഓഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിലും റിലീസായ ഗാനത്തിനു മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
'ഖുഷി'യിലെ മുൻപ് പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. 'മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഖുഷി'. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന 'ഖുഷി' സെപ്തംബർ 1 ന് തിയേറ്ററുകളിൽ എത്തും.
'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും. നവീൻ യേർനേനി, രവിശങ്കർ എലമഞ്ചിലി എന്നിവരാണ് നിർമ്മാണം. ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണെലാ കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം: പീറ്റർ ഹെയിൻ, കോ റൈറ്റർ: നരേഷ് ബാബു പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ, എഡിറ്റർ: പ്രവിൻ പുടി, ഗാനരചന, നൃത്തസംവിധാനം: രാജു സുന്ദരം, ബൃന്ദ, പോണി വർമ, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്, ഡിഐ, സൗണ്ട് മിക്സ്: അന്നപൂർണ്ണ സ്റ്റുഡിയോ, വിഎഫ്എക്സ് മാട്രിക്സ്, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സിഇഒ: ചെറി, ഡിഒപി: ജി മുരളി, പി.ആർ.ഒ: ജിഎസ്കെ മീഡിയ, ആതിര ദിൽജിത്ത്, പബ്ലിസിറ്റി: ബാബാ സായി, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ
Content Highlights: vijanamoru theeram song from kushi movie, vijay deverakonda and samantha
Published: 19 Aug 2023, 08:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented