ചെന്നൈ: ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം. സംഗീതരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുരസ്‌കാരം സമ്മാനിക്കും.
2021, 2022, 2023 വര്‍ഷത്തെ ഭാരതിയാര്‍, കലൈമാമണി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. പ്രൊഫസര്‍ മുരുകേശ പാണ്ഡ്യന്‍ ഭാരിയാര്‍ അവാര്‍ഡിന് അര്‍ഹനായി. മുത്തക്കണ്ണമ്മാളിനെ ബാലസരസ്വതി അവാര്‍ഡ് നല്‍കി ആദരിക്കും.
അഭിനേതാക്കളായ എസ്.ജെ. സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിങ്കുസ്വാമി, കലാസംവിധായകന്‍ എം. ജയകുമാര്‍, സംഘട്ടനസംവിധായകന്‍ സൂപ്പര്‍ സുബ്ബരായരന്‍ എന്നിവര്‍ക്കാണ് 2021-ലെ കലൈമാമണി പുരസ്‌കാരം.
അഭിനേതാക്കളായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു, നിശ്ചലഛായാഗ്രാഹകന്‍ ലക്ഷ്മികാന്തന്‍ എന്നിവര്‍ക്കാണ് 2022-ലെ പുരസ്‌കാരം. അഭിനേതക്കളായ കെ. മണികണ്ഠന്‍, ജോര്‍ജ് മാര്യന്‍, സംഗീതസംവിധായകന്‍ അനിരുധ് രവിചന്ദര്‍, ഗായിക ശ്വേതാ മോഹന്‍, നൃത്തസംവിധായകന്‍ സാന്‍ഡി, പിആര്‍ഒ നിഖില്‍ മുരുകന്‍ എന്നിവര്‍ 2023-ലെ കലൈമാണി പുരസ്‌കാരത്തിന് അര്‍ഹരായി.
ടെലിവിഷന്‍ മേഖലയില്‍നിന്ന് പി.കെ. കമലേഷ്, മെട്ടി ഒലി ഗായത്രി, എന്‍.പി. ഉമാശങ്കര്‍ ബാബു, അഴകന്‍ തമിഴ്മണി എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. തമിഴ്‌നാട് സര്‍ക്കാരിന് കീഴിലുള്ള കലാ- സാംസ്‌കാരിക ഡയറക്ടറേറ്റിന്റെ ഇസൈ നാടക മന്‍ട്രം ആണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
Content Highlights: kj yesudas bags ms subbulakshmi award shweta mohan bags kalaimamani award
Published: 24 Sept 2025, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented