ആലിയ ഭട്ടിനെയും റണ്‍ബീര്‍ കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയിലെ കേസരിയാ എന്ന ​ഗാനം പുറത്തിറങ്ങി. പ്രീതം സം​ഗീത സംവിധാനം നിർവഹിച്ച ​ഗാനം അർജിത് സിങ്ങാണ് ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ ശബരീഷ് വർമയാണ് ​ഗാനരചന. ഹിഷാം അബ്ദുൾ വഹാബും സിദ് ശ്രീറാമും ചേർന്നാണ് ആലാപനം. 

To advertise here,

ഒരു ഫാന്റസി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അമാനുഷിക ശക്തികളും മനുഷ്യം തമ്മിലുള്ള പോരാട്ടമാണ് പ്രമേയം. ശിവ എന്ന എന്ന കഥാപാത്രമായി റണ്‍ബീറും ഇഷയായി ആലിയയും വേഷമിടുന്നു. 

അമിതാഭ് ബച്ചന്‍, ഡിംപിള്‍ കബാഡിയ, നാഗാര്‍ജുന, മൗനി റോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സ്റ്റാര്‍ സ്റ്റുഡിയോസിന്റെയും ധര്‍മപ്രൊഡക്ഷന്റെയും സംയുക്ത നിര്‍മാണ സംരംഭമാണ് ചിത്രം. 300 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ 9 ന് ചിത്രം പുറത്തിറങ്ങും.