രാധകരുടെയും സം​ഗീത പ്രേമികളുടെയും ഉള്ളിൽ ഇന്നും ഒരു നോവാണ് അന്തരിച്ച സം​ഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കർ. ഇപ്പോൾ ബാലഭാസ്കറിന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഉറ്റ സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാൻദേവ്.

To advertise here,

എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായിരുന്നുവെന്നും ജീവിതത്തിൽ നഷ്ടം എന്താണ് എന്ന് അറിയുന്നത് ഇങ്ങനെ ഒരാൾ പോകുമ്പോഴാണെന്നും ഇഷാൻ ദേവ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ബാലഭാസ്കർ ഈണം നൽകിയ അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള ​ഗാനവും പങ്കുവച്ചുകൊണ്ടാണ് ഇഷാന്റെ കുറിപ്പ്. കണ്മണിയേ എന്ന് തുടങ്ങുന്ന ​ഗാനത്തിനായി സ്ത്രീ ശബ്ദത്തിൽ ട്രാക്ക് പാടിയത് താനാണെന്നും ഇഷാൻ ഓർമിക്കുന്നു

"എന്റെ ബാലു അണ്ണന് ജന്മദിനാശംസകൾ..എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായുരുന്നു .നമ്മൾ ജീവിതത്തിൽ നഷ്ടം എന്താന്ന് ഇങ്ങനെ ഒരാൾ പോകുമ്പോഴാണ് മനസിലാക്കുന്നതും .കൂടെ ഉണ്ടായിരുന്ന എല്ലാ നിമിഷങ്ങളും ആണ് ആയുസ്സിൽ സൗഹൃദ കാലം. കാലം എന്റെ മുന്നിൽ അണയുമ്പോൾ ഞാനും കൂടെ ഉണ്ടാകും പഴയ അലമ്പുകൾ വീണ്ടും ചെയ്യാൻ .

ഒത്തിരി ഇഷ്ടമുള്ള അണ്ണന്റെ കോമ്പോസിങ് ആണ് ഈ പാട്ട് . ഈ ഗാനത്തിന്റെ ട്യൂൺ അണ്ണന് സ്വപനത്തിൽ വന്നതാണ് .ഇത് എന്നെകൊണ്ട് പെണ്ണിന്റെ വോയ്സിൽ ട്രാക്കും പാടിച്ചു ഓർക്കസ്ട്രഷനും ചെയ്യിച്ചു .എന്റെ ഏറ്റവും പ്രിയപ്പെട്ട അണ്ണന്റെ ഗാനമാണിത് . അന്നും ഇന്നും അണ്ണൻ തന്നാണ് ഇൻസ്പിരേഷൻ അത് മരിക്കുംവരെ ഉണ്ടാകും .എന്റെ അലമ്പിന്റെ കൂട്ട് ഇല്ല എന്നെ ഉള്ളു, പകർന്നു തന്ന അറിവുകളും ,ഓർമകളും തന്നെയാണ് ഞങ്ങളുടെ ജീവിതം" ഇഷാൻ കുറിക്കുന്നു.

2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്നത്. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു. ​ഗുരുതരമായ പരിക്കേറ്റ് ചികിത്സയിൽ തുടരവേ ഒക്ടോബർ രണ്ടിനാണ് ഏവരെയും കണ്ണീരിലാഴ്ത്തി ബാലഭാസ്കർ വിട പറയുന്നത്.

Content Highlights : Ishaan Dev on Balabhaskar Birthday violinist Music director