
ഗായകൻ ഇഷാൻ ദേവ് ആലപിച്ച് നടി അനുശ്രീ വേഷമിട്ട കവർ ഗാനം ശ്രദ്ധ നേടുന്നു. ഇരുവർ എന്ന ചിത്രത്തിലെ നറുമുഗയേ എന്ന ഗാനത്തിനാണ് ഇഷാൻ കവർ ഒരുക്കിയിരിക്കുന്നത്.
വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ അതിമനോഹരിയായാണ് അനുശ്രീ എത്തുന്നത്. ബിജു ധ്വനിതരംഗ് ആണ് കോറിയോഗ്രാഫി. ആർജെ കൃഷ്ണയാണ് സംവിധാനം, ഛായാഗ്രഹണം ശരത് ശിവ, പിങ്കി വിശാലാണ് അനുശ്രീയുടെ മെയ്ക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.
മണിരത്നത്തിന്റെ സംവിധാനത്തിൽ 97ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇരുവർ. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ്, തബു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. വൈരമുത്തുവിന്റെ വരികൾക്ക് എആർ റഹ്മാൻ ഈണം നൽകിയ നറുമുഗയേ എന്ന ഗാനം ഉണ്ണികൃഷ്ണനും ബോംബെ ജയശ്രീയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
Content Highlights : Iruvar Movie Song Narumugaye Ishaan Dev Anusree AR Rahman Bombay Jayasree Unnikrishnan
Published: 26 Aug 2021, 02:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented