67-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലോസ് ആഞ്ജലീസിലെ ക്രിപ്‌റ്റോ ഡോട്ട്‌കോം അരീനയാണ് പുരസ്‌കാര വേദി. കാട്ടുതീ ദുരിതം ബാധിച്ചവരെ അനുസ്മരിച്ചുകൊണ്ടാണ് ഗ്രാമി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. ഇവർക്കായി 3.2 മില്യൻ ഡോളർ ദുരിതാശ്വാസ സഹായങ്ങളും പ്രഖ്യാപിച്ചു.
94 വിഭാഗങ്ങളിലായിരുന്നു ഇത്തവണത്തെ ഗ്രാമി പുരസ്കാര മത്സരം. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവര്‍ നോവയായിരുന്നു അവതാരകൻ. മികച്ച കണ്‍ട്രി ആല്‍ബം നേടുന്ന ആദ്യ കറുത്ത വംശജയായി ബിയോണ്‍സേ ചരിത്രം കുറിച്ചു. കൗബോയ് കാര്‍ട്ടര്‍ എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം. റെക്കോർഡ് ഓഫ് ദി ഇയർ പുരസ്കാരം കെൻഡ്രിക് ലാമർ സ്വന്തമാക്കി.
മികച്ച അമേരിക്കാന പെർഫോമൻസ്, മികച്ച അമേരിക്കാന ആൽബം, മികച്ച അമേരിക്കാന റൂട്ട് പെർഫോമൻസ്, മികച്ച അമേരിക്കാന റൂട്സ് സോങ് എന്നിങ്ങനെ നാല് പുരസ്കാരങ്ങൾ സിയര ഫെറൽ സ്വന്തമാക്കി. ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ്/ ചാണ്ട് ആൽബം വിഭാഗത്തിൽ ഇന്ത്യൻ അമേരിക്കൻ ഗായിക ചന്ദ്രിക ടാൻഡൻ പുരസ്കാരം നേടി. ത്രിവേണി എന്ന ആൽബത്തിനാണ് പുരസ്കാരം. വൗട്ടർ കെല്ലർമാൻ, എറു മറ്റ്സുമോട്ടോ എന്നിവർക്കൊപ്പമാണ് ചന്ദ്രിക പുരസ്കാര നേടിയത്.
അവാർഡുകള്‍ ഇങ്ങനെ
- മികച്ച റാപ് ആൽബം: അലിഗേറ്റർ ബൈറ്റ്സ് നെവർ ഹീൽ
- മികച്ച കൺട്രി ആൽബം: ബിയോൺസി (കൗബോയ് കാർട്ടർ)
- മികച്ച ഡാൻസ്/ ഇലക്ട്രോണിക് റെക്കോർഡിങ്: ചാർളി XCX (ബ്രാറ്റ്)
- മികച്ച ഡാൻസ് പോപ് റെക്കോർഡിങ്: ചാർളി XCX (വോൺ ഡച്ച്)
- മികച്ച റോക്ക് ആൽബം: ദ് റോളിങ് സ്റ്റോൺസ് (ഹാക്ക്നി ഡയമണ്ട്സ്)
- മികച്ച ക്ലാസിക്കൽ സോളോ വോക്കൽ ആൽബം: ക്യാരിൻ സ്ലാക്ക്
- മികച്ച കൺട്രി സോങ്: ദ് ആർക്കിടെക്ട് (കെയ്സി മസ്ഗ്രേവ്സ്)
- ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ്: ചാപ്പൽ റോൺ
- മികച്ച കൺട്രി സോളോ പെർഫോമൻസ്: ക്രിസ് സ്റ്റാപ്‌ലിറ്റൻ (ഇറ്റ് ടേക്ക്സ് എ വുമൻ)
- സോങ് റൈറ്റർ ഓഫ് ദ് ഇയർ: എയ്മി എലൻ
- മികച്ച ആർ&ബി പെർഫോമൻസ്: മുനി ലോങ് (മെയ്ഡ് ഫോർ മി)
- പ്രൊഡ്യൂസർ ഓഫ് ദ് ഇയർ, നോൺ ക്ലാസിക്കൽ: ഡാനിയൽ നിഗ്രോ
- മികച്ച ട്രെഡീഷനൽ പോപ് വോക്കൽ ആൽബം: നോറാ ജോൻസ്
- മികച്ച ആഫ്രിക്കൻ മ്യൂസിക് പെർഫോമൻസ്: ടെംസ് (ലവ് മി ജെജെ)
- മികച്ച ജാസ് വോക്കൽ ആൽബം: സമാര ജോയ് (ജോയ്ഫുൾ ഹോളിഡേ)
- മികച്ച ലാറ്റിൻ പോപ് ആൽബം: ലാസ് മുജെരെസ് യാ നോ ലോറാൻ (ഷക്കീറ)
- ബെസ്റ്റ് ന്യൂ ഏജ്, ആംബിയന്റ്/ ചാണ്ട് ആൽബം: ചന്ദ്രിക ടാൻഡൻ (ത്രിവേണി)
- റെക്കോർഡ് ഓഫ് ദി ഇയർ പുരസ്കാരം: കെൻഡ്രിക് ലാമർ
Content Highlights: Grammy Awards 2025; Beyoncé also became the first Black woman to win a country Grammy awards
Published: 03 Feb 2025, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented