
കലാകാരന്‍മാര്‍ക്ക് മരണമില്ല. കാരണം അവരുടെ കലാസൃഷ്ടികളിലൂടെ അമരത്വം നേടിയവരാണവര്‍. മലയാളികളുടെ പ്രിയ സംഗീതസംവിധായകന്‍, മലയാളികള്‍ ജോണ്‍സണ്‍ മാഷെന്ന് വിളിക്കുന്ന കലാകാരന്റെ സാന്നിധ്യം അദ്ദേഹം ഈണമിട്ട അതിസുന്ദരഗാനങ്ങളിലൂടെ എക്കാലവും ഉണ്ടാവുമെന്നത് തീര്‍ച്ച. അദ്ദേഹം ഈണമിട്ട ചില പ്രണയഗാനങ്ങള്‍ ഒരുവട്ടം കൂടി ആസ്വദിക്കാം.
പൂ കൊണ്ട് പൂ മൂടി...
1981 ല്‍ റിലീസായ പാളങ്ങള്‍ എന്ന ഭരതന്‍ സിനിമയിലെ ഗാനം. യേശുദാസും വാണി ജയറാമും ആലപിച്ച മനോഹരമായ ഗാനം രചിച്ചത് പൂവച്ചല്‍ ഖാദറാണ്. ശങ്കര്‍, സറീന വഹാബ് എന്നിവര്‍ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നു.
അനുരാഗിണീ ഇതാ എന്‍...
1985 ല്‍ പുറത്തിറങ്ങിയ ഒരു കുടക്കീഴില്‍ എന്ന ജോഷി ചിത്രത്തിലെ ഗാനം. പൂവച്ചല്‍ ഖാദര്‍ രചിച്ച ഗാനം യേശുദാസ് ആലപിച്ചിരിക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയഗാനങ്ങളിലൊന്ന്. വേണുനാഗവള്ളിയും മാധവിയുമാണ് ഗാനരംഗത്ത്.
ദേവീ ആത്മരാഗമേകാന്‍...
പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലെ അതിമനോഹരഗാനം. ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി. യേശുദാസിന്റെ ഗന്ധര്‍വശബ്ദത്തില്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗാനം.
രാജഹംസമേ മഴവില്‍കുടിലില്‍...
1993 ല്‍ റിലീസായ ചമയം എന്ന ഭരതന്‍ ചിത്രത്തിലെ ഗാനം. കെ.എസ്. ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് വരികളെഴുതിയത്.
ആദ്യമായ് കണ്ടനാള്‍...
സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വഹിച്ച തൂവല്‍ കൊട്ടാരം എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ ഗാനം. യേശുദാസും കെ.എസ്. ചിത്രയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായ വരികളെഴുതിയത് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.
Content Highlights: Remembering Johnson on his birth anniversary his five superhit songs
Published: 26 Mar 2022, 10:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented