ലണ്ടൻ : ചെസ്റ്റർഫീൽഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രിസ്മസ് ഗാനം "അങ്ങ് ദൂരെ മാമലയിൽ "റിലീസ് ചെയ്തു.

To advertise here,

സ്വന്തം വീട്ടിൽ തളർന്ന് കിടക്കുന്ന അച്ഛൻ, കൂടെ ഒരുപാടു പ്രതിസന്ധികളും. എന്നിട്ടും വഴിയിൽ വിറച്ചു നിൽക്കുന്ന ഒരു പാവം മനുഷ്യന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ എല്ലാം മറന്നു തനിക്കു ലഭിച്ച ക്രിസ്മസ് ഗിഫ്റ്റ് അയാൾക്ക്‌ കൊടുത്തു സഹായിക്കുന്ന, മറ്റുള്ളവർക്ക്‌ മാതൃകയാകുന്ന ഒരു യു. കെ വിദ്യാർത്ഥിനിയുടെ കഥയാണ് ​ഗാനം പറയുന്നത്.

ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികൾക്ക് ഈണം പകർന്നത് സനൂപ് ഹൃദയത്തിലും, ശിവപ്രിയ സുരേഷും ആണ്. കഥയുടെ തനിമ നഷ്ടപ്പെടാതെ ക്യാമറയിൽ പകർത്തിയത് ജയിബിൻ തോളത്താണ്. എഡിറ്റിം​ഗ് അനിൽ പോൾ.