ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അൻസിബ ഹസൻ. ദൃശ്യം ബോക്സോഫീസിൽ റെക്കോർഡ് തീർത്തപ്പോൾ അത് തന്റെയും തലവര മാറ്റുമെന്ന് അൻസിബ ചിന്തിച്ചു.

എന്നാൽ ദൃശ്യത്തിന് ശേഷം അതുപോലെ നല്ലൊരു കഥാപാത്രം തന്നെ തേടി വന്നില്ലെന്ന് പറയുന്നു താരം. അതിനാൽ തന്നെ കഴിഞ്ഞ നാല് വർഷത്തിലേറെയായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന അൻസിബ സിനിമാഭിനയം തന്നെ ഉപേക്ഷിക്കാൻ തീരുമാനമെടുത്തിരുന്നു.

ആ സമയത്താണ് ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമൊരുക്കുന്നതായി ജിത്തു ജോസഫ് പ്രഖ്യാപിക്കുന്നതും വീണ്ടും  ജോർജുകുട്ടിയുടെ മകളാവാൻ അൻസിബയെ ക്ഷണിക്കുന്നതും. താരത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു പുനർജന്മം പോലെ വന്ന സിനിമയാണ് ദൃശ്യം 2.

രണ്ടാം ഭാ​ഗത്തിൽ‌ വരുണിന്റെ മൃതദേഹം പോലീസ് കണ്ടെടുക്കുമോ? ജോർജുകുട്ടി അകത്താകുമോ? ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്ന സസ്പെൻസുകൾ എന്ത്. വിശേഷങ്ങളുമായി അൻസിബ മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു 

Content Highlights : Ansiba Hassan Interview Drishyam 2 Mohanlal Jeethu Joseph Meena Esther Anil