അച്ഛനും അമ്മയും ഏതൊക്കെയോ രൂപങ്ങളിൽ ഇപ്പോഴും എന്റെ കൂടെയുണ്ട് -സിദ്ധാർത്ഥ് ഭരതൻ


സിറാജ് കാസിം

ഭരതൻ സിനിമകൾ ഇപ്പോഴത്തെ ചെറുപ്പക്കാരായ സംവിധായകരെ എങ്ങനെയാണോ സ്വാധീനിക്കുന്നത്, അതുപോലെ എന്നെയും സ്വാധീനിക്കുന്നുണ്ട്. അച്ഛന്റെ മരണത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ ആഴം എനിക്കു കൂടുതൽ മനസ്സിലായത്.

INTERVIEW

സിദ്ധാർത്ഥ് ഭരതൻ | ഫോട്ടോ: മാതൃഭൂമി

സ്വപ്നവും ജീവിതവും വിരൽത്തുമ്പിനാൽ ചാലിച്ചെടുത്ത് വെള്ളിത്തിരയിൽ ഭരതൻ വരച്ച ചിത്രങ്ങൾ എങ്ങനെ മറക്കാനാണ്. സ്ത്രീയുടെ വശ്യസൗന്ദര്യത്തെ ഒപ്പിയെടുക്കുമ്പോഴും ലൈംഗികതയെ അശ്ലീലതയിലേക്കു വഴുതിവീഴാതെ ചിത്രീകരിക്കാനുള്ള അപാരമായ മികവിന്റെ കൈപ്പടചാർത്തിയ ഭരതൻ സിനിമകൾ. അച്ഛന്റെ മകൻ എന്ന മേൽവിലാസത്തിൽ എത്തുമ്പോഴും സിദ്ധാർഥ്‌ ഭരതൻ തന്റെ വഴികളിൽ പുതിയ ചായങ്ങൾ ചാലിക്കുന്നുണ്ട്. ചതുരം എന്ന സിനിമ മലയാളത്തിന്റെ വെള്ളിത്തിരയിൽ പുതിയ ചർച്ചകൾക്കു തുടക്കംകുറിക്കുമ്പോൾ സംവിധായകനായ സിദ്ധാർഥ്‌ ഭരതൻ ‘മാതൃഭൂമി’യോടു സംസാരിക്കുന്നു.

ചതുരം എന്ന സിനിമ കണ്ടശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ കുറെ സ്ത്രീകൾ എന്നോടു സംസാരിച്ചു. അവരുടെ ശബ്ദം കേൾപ്പിക്കാൻ ശ്രമിച്ചതിനു നന്ദി എന്നായിരുന്നു അവരെല്ലാം പറഞ്ഞത്. ഞാൻ പക്ഷേ, ഒരു പക്ഷം പിടിച്ചു ചെയ്ത സിനിമയല്ല ചതുരം. സിനിമ പറയുന്ന വിഷയം മാത്രമായിരുന്നു എന്റെ മനസ്സിലുണ്ടായിരുന്നത്. അതിനോടു പരമാവധി നീതിപുലർത്തി ചെയ്യാൻ ശ്രമിച്ചപ്പോഴാകാം അതിന്‌ ഇത്രമേൽ സ്വീകാര്യതയുണ്ടായത്.ലൈംഗികത മാത്രമല്ല ചതുരം

ചതുരം എന്ന സിനിമയിൽ ലൈംഗികതയുണ്ട്. പക്ഷേ, അതു മാത്രമാണ് ആ സിനിമ പറയുന്നതെന്നു നിങ്ങൾ ഒരിക്കലും കരുതരുത്. ചിലർക്കു അങ്ങനെയൊരു മുൻവിധി ഉണ്ടായിരുന്നെന്നു എനിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. സിനിമ തുടങ്ങുന്ന സമയത്ത്‌ ഈ വിഷയങ്ങളൊന്നും എന്നെ അലട്ടിയിരുന്നില്ല. എന്നാൽ, റിലീസ് സമയത്ത്‌ ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയത്തിൽ കുറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. പക്ഷേ, ഒടുവിൽ പ്രേക്ഷകർ സിനിമ ഏറ്റെടുത്തതോടെ പലരുടെയും മുൻവിധി തെറ്റാണെന്നു തെളിയിക്കാനായി.

ബോൾഡാണ് സ്വാസിക

ചതുരത്തിലെ നായികയായ സെലീനയുടെ വേഷംചെയ്യാൻ സ്വാസികയെ തുടക്കത്തിൽ ഞാൻ ചിന്തിച്ചിട്ടില്ല. കഥയെക്കുറിച്ച് ഞാനും വിനോയ് തോമസും സംസാരിക്കുമ്പോൾ കഥാപാത്രം മാത്രമാണ് ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. പിന്നീടാണ് സ്വാസിക ആ വേഷം ചെയ്താൽ നന്നായിരിക്കുമെന്നു തോന്നിയത്. ബോൾഡ് ആയി ചെയ്യേണ്ട കുറെ രംഗങ്ങൾ ഈ സിനിമയിലുണ്ട്. അതുചെയ്യാൻ പലർക്കും സാധിച്ചേക്കാം. എന്നാൽ, സിനിമ റിലീസ്ചെയ്തശേഷം ആ രംഗങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന ചില കാര്യങ്ങൾ കൂടിയുണ്ട്. അതു നേരിടാൻ എല്ലാവർക്കും പറ്റിയെന്നു വരില്ല. സ്വാസികയ്ക്ക്‌ അതിനു കൂടി സാധിക്കുന്നു എന്നതാണ് ആ നടിയെ കൂടുതൽ ബോൾഡാക്കുന്നത്.

അച്ഛനുമമ്മയും

അച്ഛനും അമ്മയും ഏതൊക്കെയോ രൂപങ്ങളിൽ ഇപ്പോഴും എന്റെ കൂടെയുണ്ട്. ഭരതൻ സിനിമകൾ ഇപ്പോഴത്തെ ചെറുപ്പക്കാരായ സംവിധായകരെ എങ്ങനെയാണോ സ്വാധീനിക്കുന്നത്, അതുപോലെ എന്നെയും സ്വാധീനിക്കുന്നുണ്ട്. അച്ഛന്റെ മരണത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ സിനിമകളുടെ ആഴം എനിക്കു കൂടുതൽ മനസ്സിലായത്. കെ.പി.എ.സി. ലളിത എന്ന മലയാളത്തിലെ അതുല്യയായ നടി എന്റെ അമ്മയായിരുന്നുവെന്നത് എനിക്ക്‌ നൽകുന്ന അഭിമാനവും ഏറെയാണ്. എന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം അമ്മയായും സുഹൃത്തായുമൊക്കെ അവർ കൂടെയുണ്ടായിരുന്നു. എന്റെ ഏറ്റവും വലിയ കൗൺസലർ എന്റെ അമ്മയായിരുന്നു.

നടനും സംവിധായകനും

സംവിധായകൻ എന്ന മേൽവിലാസത്തിൽ ഇനിയും കുറെ സിനിമകൾ ചെയ്യണമെന്നുണ്ട്. സൗബിൻ ഷാഹിറിനെ നായകനാക്കി സംവിധാനം ചെയ്ത ‘ജിന്ന്’ എന്ന സിനിമയാണ് ഇനി ഇറങ്ങാനുള്ളത്. എനിക്കു വലിയ പ്രതീക്ഷകളുള്ള സിനിമയാണ് അത്. ഒരു നടൻ എന്ന വേഷവും ഇതോടൊപ്പം മുന്നോട്ടു കൊണ്ടുപോകണമെന്നു ആഗ്രഹമുണ്ട്. ഷെയ്ൻ നിഗമും സണ്ണി വെയ്നും ഞാനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘വേല’ എന്ന സിനിമയാണ് ഇനി വരാനുള്ളത്. നടനായാലും സംവിധായകനായാലും നല്ല സിനിമകളുടെ ഭാഗമായി ഏറെ ദൂരം സഞ്ചരിക്കണമെന്നാണ് ആഗ്രഹം.

Content Highlights: sidharth bharathan interview, sidharth bharathan about new movies, chathuram movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented