ജാനകിയമ്മയുടെ സ്ത്രീസ്വരമാധുര്യം മാത്രമല്ല ആരാധകർ കേട്ടിരിക്കുന്നത്. കുട്ടികളുടെ ശബ്ദത്തിലും പുരുഷശബ്ദത്തിലും വരെ പാടി ഞെട്ടിച്ചിട്ടുണ്ട് ഈ അതുല്യ കലാകാരി.
‘രൂശികണ്ട പൂനൈ’ എന്ന ചിത്രത്തിൽ നാലുവയസ്സുള്ള കുഞ്ഞിനുവേണ്ടിയാണ് ‘കണ്ണാ നീയെങ്കേ..’ എന്ന് തുടങ്ങുന്ന ഗാനം എസ്. ജാനകി പാടിയത്. മുൻധാരണകളൊന്നുമില്ലാതെ കണ്ണടച്ചിരുന്ന് കേട്ടുനോക്കൂ, ശരിക്കും കൊച്ചുകുഞ്ഞ് പാടുന്നത് പോലെതന്നെ.. 1980-ലായിരുന്നു ആ പാട്ട് പുറത്തുവന്നത്. 1982-ലും ‘ചിരിയോ ചിരി’ എന്ന ചിത്രത്തിൽ ‘കൊക്കാമന്തീ പോനാനിറച്ചി...’ എന്ന് തുടങ്ങുന്ന പാട്ടും കുഞ്ഞിന്റെ ശബ്ദത്തിലാണ് ആരാധകർ കേട്ടത്.
കുഞ്ഞ് മാത്രമല്ല, പുരുഷന് വേണ്ടി പാടിയും ജാനകി ഞെട്ടിച്ചിട്ടുണ്ട്. ‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിൽ പുരുഷന്റെ ശബ്ദത്തിലാണ് എസ്. ജാനകി പാടിയത്. സ്ത്രീ ശബ്ദത്തിൽ പാടുന്ന പുരുഷഗായകർ നമുക്കുണ്ടെങ്കിലും പുരുഷശബ്ദത്തിൽ പാടുന്ന ഗായികയെ അത്ഭുതമെന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ. ഇളയരാജ ട്യൂൺ ചെയ്ത ‘മമ്മീ പേര് മാറി...’ എന്നുതുടങ്ങുന്ന ആ ഗാനം എത്രയോ വേദികളിൽ ജാനകിയമ്മ ആവർത്തിച്ച് അവതരിപ്പിച്ചിട്ടുണ്ട്.
Content Highlights: S. Janaki's incredible ability to mimic child-like vocals in songs like Kanna Neeyenge., Showcasing her vocal range in 1980 and 1982 film hits., Breaking gender stereotypes by singing in a male voice for the film Nenjathai Killathe., Highlighting her collaboration with legendary composer Ilaiyaraaja.
Published: 11 Jul 2026, 09:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented