
മൈസൂരു: ഇതിഹാസഗായിക എസ്. ജാനകിയുടെ ചിതാഭസ്മം കാവേരിയിൽ അലിഞ്ഞൊഴുകി. മകൻ മുരളീകൃഷ്ണയുടെ ചിതാഭസ്മം നിമജ്ജനംചെയ്ത മണ്ഡ്യ ശ്രീരംഗപട്ടണയിലെ ഗഞ്ചത്തിനടുത്ത് കാവേരിനദിയിലാണ് ജാനകിയമ്മയുടെ ചിതാഭസ്മവും നിമജ്ജനംചെയ്തത്.
ചെറുമകൾ അപ്സരയാണ് ചടങ്ങുകൾ നടത്തിയത്. മരുമകൾ ഉമയടക്കമുള്ള അടുത്ത ബന്ധുക്കൾമാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പൂജാരി രമേശ് ശർമയുടെ നേതൃത്വത്തിലായിരുന്നു നിമജ്ജനച്ചടങ്ങുകൾ.
മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ ശനിയാഴ്ച രാത്രിയായിരുന്നു എസ്. ജാനകി അന്തരിച്ചത്. തുടർന്ന് തിങ്കളാഴ്ച വൈകീട്ട് കനിയനഹുണ്ടി ഗ്രാമത്തിലെ നവീൻ ഫാം ഹൗസിലായിരുന്നു ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. എസ്. ജാനകിക്ക് കർണാടകയിൽ സ്മാരകം നിർമിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചിരുന്നു.
Content Highlights: S. Janaki's ashes were immersed in the Cauvery River at Ganjam, Srirangapatna. The rites were performed by her granddaughter, Apsara. The location holds significance as her son Muralikrishna's ashes were also immersed there. The Karnataka government has announced plans to build a memorial for the legendary singer
Published: 15 Jul 2026, 12:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented