ഓളവും തീരവും വരുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ, കഥയും ചരിത്രവും ആവർത്തിക്കാൻ പ്രിയദർശൻ


ശ്രീകാന്ത് കോട്ടക്കൽ

ഓളവും തീരവും റിലീസ് ചെയ്യുമ്പോൾ ഇന്നത്തെ പ്രശസ്ത സംവിധായകൻ പ്രിയദർശന് 13 വയസ്സ്; നടൻ മോഹൻലാലിന് 10 വയസ്സ്. ഓളവും തീരത്തിന്റെ തിരക്കഥ വായിച്ച് പ്രിയദർശൻ അന്ന് പ്രാർഥിച്ചു. ‘എനിക്കും ഇതുപോലൊരു സിനിമയെടുക്കാൻ സാധിക്കേണമേ...!’

മോഹൻലാലും ദുർ​ഗ കൃഷ്ണയും ഓളവും തീരവും എന്ന സിനിമയിൽ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

ചൂളമിട്ടുകൊണ്ട് കടന്നുപോകുന്ന പടിഞ്ഞാറൻ കാറ്റിൽ ആ രോദനം തങ്ങിനിൽക്കുന്നതുപാലെ തോന്നി.

ഒരു വീർപ്പുമുട്ടലോടെ ബാപ്പുട്ടി പായിൽ എഴുന്നേറ്റിരുന്നു. മുമ്പിൽ പുഴ നിറഞ്ഞൊഴുകുകയാണ്. ഓളങ്ങൾ ഒന്നിനുപുറകേ ഒന്നായി തീരത്തിലേക്ക് ആഞ്ഞടുക്കുന്നു. പൊട്ടിത്തകരുന്നു. വേദനയുടെ മന്ദഹാസംപോലെ ഒരു നേർത്ത നിലാവ് നദീജലത്തിൽ അലിഞ്ഞുചേരുകയാണ്.

താഴെ കടവിനടുത്ത് അണച്ചുകെട്ടിയ കടവുതോണി ഓളപ്പാളികളിൽ കുണുങ്ങികൊണ്ടു നിൽക്കുന്നതുംനോക്കി ബാപ്പുട്ടി ഇരുന്നു. തോണിക്കാരൻ മമ്മത്ക്കാ കടവുപുരയ്ക്കകത്ത് കിടന്ന് ഉറങ്ങുകയാവും...

ആറുപതിറ്റാണ്ട്‌ മുമ്പ് എം.ടി. വാസുദേവൻ നായർ എന്ന യുവഎഴുത്തുകാരൻ എഴുതിയ ‘ഓളവും തീരവും’ എന്ന കഥയിൽ പുഴ നിത്യസാന്നിധ്യമായ ഒരു ദേശവും അതിനെച്ചുറ്റിപ്പറ്റിയുള്ള മനുഷ്യജീവിതവും പ്രകൃതിയും പ്രണയവും വിരഹവും വേദനയും അനാഥത്വവും നിരാശയുമെല്ലാമുണ്ടായിരുന്നു. ബാപ്പുട്ടിയുടെയും സൈനബയുടെയും പ്രണയം പല തലമുറയിലെ മലയാളി വായിച്ചാസ്വദിച്ചു.

പിന്നീടത് പി.എൻ. മേനോൻ സിനിമയാക്കിയപ്പോൾ കഥാപാത്രങ്ങൾ കൂടി; വില്ലനായി കുഞ്ഞാലി വന്നു. പി.എ. ബക്കർ നിർമിച്ച് മധുവും ഉഷാനന്ദിനിയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച സിനിമയിൽ ക്യാമറയുമായി മങ്കട രവിവർമയും പാട്ടുകളുമായി പി. ഭാസ്കരനും എം.എസ്. ബാബുരാജും വന്നു. മലയാളി എന്നും ഓർമിക്കുന്ന ഹിറ്റായി ‘ഓളവും തീരവും’.

മധു, ഉഷാ നന്ദിനി (പഴയ ഓളവും തീരവും സിനിമയിൽ) | ഫോട്ടോ: പുനലൂർ രാജൻ

ഓളവും തീരവും റിലീസ് ചെയ്യുമ്പോൾ ഇന്നത്തെ പ്രശസ്ത സംവിധായകൻ പ്രിയദർശന് 13 വയസ്സ്; നടൻ മോഹൻലാലിന് 10 വയസ്സ്. ഓളവും തീരത്തിന്റെ തിരക്കഥ വായിച്ച് പ്രിയദർശൻ അന്ന് പ്രാർഥിച്ചു. ‘എനിക്കും ഇതുപോലൊരു സിനിമയെടുക്കാൻ സാധിക്കേണമേ...!’

പ്രിയദർശന്റെ ആ പ്രാർഥന അരനൂറ്റാണ്ടിനുശേഷം തൊടുപുഴയിലെ പുഴയോരത്ത് സഫലമാകുകയാണ്. നെറ്റ്ഫ്ളിക്സിനുവേണ്ടി ‘ഓളവും തീരവും’ അമ്പത് മിനിറ്റിൽ പ്രിയദർശൻ ചിത്രീകരിക്കുന്നു. മധു അഭിയനിച്ച ബാപ്പുട്ടിയായി മോഹൻലാലുണ്ട്. മങ്കട രവിവർമയല്ല, പകരം ക്യാമറയുമായി സന്തോഷ് ശിവൻ, ഒരു കാലവും അതിലെ ജീവിതവും പുനർനിർമിക്കുന്നത് സാബു സിറിൾ. ജോസ് പ്രകാശ് അഭിനയിച്ച വില്ലൻ കുഞ്ഞാലിയായി അഭിനയിക്കുന്നത് ഹരീഷ് പേരടിയാണ്.

ഉഷാനന്ദിനി അഭിനയിച്ച നായികവേഷത്തിൽ എത്തുന്നത് ദുർഗാകൃഷ്ണയാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ തന്നെയാണ് പ്രിയദർശൻ ഓളവും തീരവും ചിത്രീകരിക്കുന്നത്. സുരഭി ലക്ഷ്മി, വിനോദ്‌ കോവൂർ, അപ്പുണ്ണി ശശി, ജയപ്രകാശ്‌ കുളൂർ തുടങ്ങിയവരും അഭിനയിക്കുന്നു.

എം.ടി.യുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി നിർമിക്കുന്ന ചെറുസിനിമകളുടെ സമാഹാരത്തിന്റെ ഭാഗമാണ് ‘ഓളവും തീരവും.’ ന്യൂസ് വാല്യു പ്രൊഡക്‌ഷൻസ് ലിമിറ്റഡും ആർ.പി.എസ്.ജി. സരിഗമ ഇന്ത്യ ലിമിറ്റഡും ചേർന്നാണ് ഈ സമാഹാരം നിർമിക്കുന്നത്. എം.ടി.യുടെ മകൾ അശ്വതി വി. നായർ ക്രിയേറ്റീവ് പ്രൊഡ്യൂസറും സംവിധായകൻ സുധീർ അമ്പലപ്പാട് ലൈൻ പ്രൊഡ്യൂസറുമാണ്. നെറ്റ്ഫ്ളിക്സാണ് സ്‌ട്രീമിങ് പാർട്ണർ. ശ്രീകാന്ത് മുരളിയാണ് അസോസിയേറ്റ് ഡയറക്ടർ.

സംവിധായകനാകാൻ മോഹിപ്പിച്ച സിനിമ സംവിധാനംചെയ്യുമ്പോൾ

‘നദി ഈ സിനിമയിലെ ഒരു കഥാപാത്രമാണ്’ എന്നാണ് ഓളവും തീരവും തിരക്കഥയിലെ ആദ്യവാചകങ്ങളിലൊന്ന്. അതായിരുന്നു അതിലെ പ്രധാനകാര്യം. എന്നാൽ, എന്തുകൊണ്ടോ ആ സിനിമയിൽ നദിയുടെ നിത്യസാന്നിധ്യമുണ്ടായില്ല. അതെന്നെ നിരാശപ്പെടുത്തി. ഏതെങ്കിലുമൊക്കെ സാങ്കേതിക കാരണങ്ങളാലായിരിക്കാം അങ്ങനെ സംഭവിച്ചത്. ‘ഓളവും തീരവും’ എന്ന തിരക്കഥ ഒരു കവിതപോലെയാണ് എനിക്കനുഭവപ്പെട്ടത്. പ്രണയത്തിന്റെ മനോഹാരിത അതിലുണ്ട്. ഒരുപക്ഷേ, ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു കഥയ്ക്ക് പ്രസക്തിയുണ്ടാവില്ലായിരിക്കാം. പക്ഷേ, ആ കാലഘട്ടത്തിൽ ഈ സിനിമയുടെ പ്രസക്തി വളരെ വലുതായിരുന്നു. ഒരു നാടും അവിടത്തെ ജീവിതവും പ്രകൃതിയും അതിലുണ്ടായിരുന്നു. ഇപ്പോൾ എനിക്കുതന്നെ ഇത് വിശ്വസിക്കാനാവുന്നില്ല. ഞാൻ മോഹിച്ച, എന്നെ ഒരു സംവിധായകനാകാൻ മോഹിപ്പിച്ച സിനിമ സംവിധാനംചെയ്യുന്നു എന്നത്‌. വലിയ അനുഗ്രഹമായിട്ടാണ് ഞാനിതിനെ കാണുന്നത്. എം.ടി. സാർ തന്നെ ചെറുതാക്കിത്തന്നതാണ് ഈ സ്‌ക്രിപ്റ്റ്. ഞാനേറെ ശ്രദ്ധിച്ചിട്ടുള്ളത് നദി എന്ന കഥാപാത്രത്തെ നിലനിർത്താനാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമ്പർക്കത്തിലെ കാഴ്ചപ്പാടും ചിത്രീകരിക്കാൻ ശ്രമിക്കുന്നു.

-പ്രിയദർശൻ

സന്തോഷങ്ങളുടെയും അദ്‌ഭുതങ്ങളുടെയും സംഗമം

മധുസാറിനെ കഴിഞ്ഞദിവസം ഞാൻ ചെന്നുകണ്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം അഭിനയിച്ച കഥാപാത്രത്തെയാണ് ഇതിൽ ഞാൻ അവതരിപ്പിക്കുന്നത്. അനുഗ്രഹവും സന്തോഷവും ഒരേ അളവിൽ അദ്ദേഹം എന്നിൽ ചൊരിഞ്ഞു. പ്രിയൻ ആദ്യമായി വായിച്ച സ്‌ക്രിപിറ്റ് ആണ് 'ഓളവും തീരവും'. എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ, വലിയ സംവിധായകന്റെ ദീർഘകാലത്തെ സ്വപ്‌നമായിരുന്നു എം.ടി.യുടെ തിരക്കഥയിൽ ഒരു സിനിമ. അതും ഇവിടെ യാഥാർഥ്യമാവുന്നു. അങ്ങനെ ഒരുപാട് സന്തോഷങ്ങളും അദ്‌ഭുതങ്ങളും ഈ സിനിമയിൽ സംഗമിക്കുന്നു.

-മോഹൻലാൽ

അന്ന് ഷൂട്ടിങ് കാണാൻ പോയി; ഇന്ന് കഥാപാത്രമായി

അരനൂറ്റാണ്ടുമുമ്പ് നിലമ്പൂരിൽ ഓളവും തീരവും ചിത്രീകരിക്കുമ്പോൾ ടി. ദാമോദരനോടൊപ്പം ഷൂട്ടിങ് കാണാൻ പോയ ആളാണ് മാമുക്കോയ. പ്രിയദർശൻ ‘ഓളവും തീരവും’ പുനർനിർമിക്കുമ്പോൾ അതിൽ കടത്തുകാരൻ മമ്മത്ക്കയായി മാമുക്കോയയാണ് അഭിനയിക്കുന്നത്. തനിക്ക് പതിനേഴോ പതിനെട്ടോ വയസ്സ് പ്രായത്തിൽ കണ്ടുനിന്ന സിനിമയിൽ കാലങ്ങൾക്കിപ്പുറം കഥാപാത്രമാവാൻ സാധിച്ചത് അനുഗ്രഹം നിറഞ്ഞ നിയോഗമാകാം എന്ന് വിശ്വസിക്കുന്നു മാമുക്കോയ.

Content Highlights: olavum theeravum movie in black and white, mohanlal, priyadarshan, mt vasudevan nair, netflix movie

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented