
ഓരോരുത്തർക്കുമുണ്ടാവും ഇഷ്ട സിനിമകളും കഥാപാത്രങ്ങളും. അതിൽ പല സിനിമകളും ഒന്നിലേറെ തവണ കണ്ടിട്ടുമുണ്ടാവും. പക്ഷേ ഇഷ്ടസിനിമ കണ്ട് ഗിന്നസ് ബുക്കിൽ കയറാൻ ആർക്കെങ്കിലും പറ്റുമോ? മനസുണ്ടെങ്കിൽ പറ്റും എന്ന് തെളിയിച്ചിരിക്കുകയാണ് ഫ്ളോറിഡയിലെ റാമിറോ അലാനിസ്. ഈയിടെ പുറത്തിറങ്ങിയ സ്പൈഡർമാൻ നോ വേ ഹോം എന്ന ചിത്രം 292 തവണയാണ് റാമിറോ കണ്ടത്.
മൂന്ന് മാസമെടുത്തു ഇത്രയും തവണ ചിത്രം കാണാൻ. കൃത്യമായി പറയുകയാണെങ്കിൽ 2021 ഡിസംബർ 16 മുതൽ 2022 മാർച്ച് 15 വരെ. ഇതാദ്യമായല്ല ഈ ചെറുപ്പക്കാരൻ ഇത്തരത്തിലുള്ള നേട്ടം കൈവരിക്കുന്നത്. 2019-ൽ മാർവലിന്റെ അവഞ്ചേഴ്സ്: എൻഡ് ഗെയിം എന്ന ചിത്രം 191 തവണയാണ് റാമിറോ കണ്ടത്. പക്ഷേ 2021-ൽ അർനോഡ് ക്ലീൻ എന്നയാൾ കാമിലോട്ട് എന്ന വെബ് സീരീസ് 204 തവണ കണ്ട് ആ റെക്കോർഡ് ഭേദിച്ചു.
2019-ൽ അന്തരിച്ച സ്വന്തം മുത്തശ്ശി ജുവാനിയുടെ സ്മരണാർത്ഥമാണ് ഇത്തവണയും റാമിറോ സിനിമ കണ്ട് ഗിന്നസിൽ കയറാനുള്ള ശ്രമം നടത്തിയത്. മുത്തശ്ശിയാണ് തന്നെ ഏറ്റവുംകൂടുതൽ പിന്തുണച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്ററിൽ സ്പൈഡർമാൻ ചിത്രത്തിന്റെ അവസാനപ്രദർശനം വരെ തുടർച്ചയായി റാമിറോ സിനിമ കണ്ടു.
ദിവസവും അഞ്ച് പ്രദർശനം വരെ കണ്ടു. 3400 ഡോളറാണ് ( ഏകദേശം 2,59,642 ഇന്ത്യൻ രൂപ) ആകെ ടിക്കറ്റെടുക്കാൻ ചെലവായത്.
Content Highlights: Florida, Spider-Man: No Way Home, Guinness World Record
Published: 18 Apr 2022, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented