'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന സ്ഥിരീകരണവുമായി നിർമാതാക്കൾ. മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈഗിയാണ് 'സ്‌പൈഡർമാൻ 5' ഉണ്ടാകുമെന്ന് സൂചന നൽകിയത്. 'ബ്രാൻഡ് ന്യൂ ഡേ' സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ തന്നെ അടുത്ത ഭാഗം ഒരുക്കുമെന്ന് നിർമാതാവ് ആമി പാസ്‌കലും പ്രതീക്ഷ പ്രകടിപ്പിച്ചു.
'ബ്രാൻഡ് ന്യൂ ഡേ'യുടെ തുടർച്ചയെക്കുറിച്ച് 'വെറൈറ്റി'ക്ക് നൽകിയ അഭിമുഖത്തിലാണ് ഫൈഗി സ്ഥിരീകരണം നൽകിയത്. അടുത്ത ഭാഗത്തിനായുള്ള പ്ലാൻ എപ്പോഴും തങ്ങൾക്കുണ്ട് എന്നായിരുന്നു കെവിൻ ഫൈഗിയുടെ മറുപടി.
ഫ്രാഞ്ചൈസിയിലേക്ക് ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടണിന്റെ തിരിച്ചുവരവിനെക്കുറിച്ച് മറ്റൊരു അഭിമുഖത്തിലാണ് ആമി പാസ്‌കൽ മറുപടി നൽകിയത്. കാര്യങ്ങൾ തങ്ങൾ വിചാരിച്ചതുപോലെ നടന്നാൽ തീർച്ചയായും അദ്ദേഹം തന്നെയായിരിക്കും അടുത്ത ഭാഗവും സംവിധാനം ചെയ്യുകയെന്നായിരുന്നു ആമി പാസ്‌കലിന്റെ മറുപടി.
Content Highlights: Marvel Studios has officially hinted at the development of the fifth installment in the beloved Spider-Man franchise following the success of 'Spider-Man: Brand New Day'. Marvel Studios President Kevin Feige confirmed the news during a recent interview with 'Variety', stating that the team always has future plans in place. Producer Amy Pascal expressed high hopes that director Destin Daniel Cretton will return to helm the fifth Spider-Man film. Pascal noted in a separate interview that if things go according to plan, Cretton will indeed be leading the direct sequel. The announcement has sparked immense excitement among superhero movie fans worldwide, eagerly anticipating the hero's next chapter.
Published: 04 Aug 2026, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented