
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയേറ്ററുകളിലെത്താനിരിക്കെ, ചിത്രത്തിന് 'യു/എ 13+' സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. മൂന്ന് മാറ്റങ്ങളോടെയാണ് ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയത്.
ചിത്രത്തിലെ രണ്ട് ചുംബനരംഗങ്ങൾ വെട്ടിമാറ്റാനും ഇംഗ്ലീഷ് ഓഡിയോയിലും സബ്ടൈറ്റിലുകളിലുമുള്ള ചില വാക്കുകൾ ഒഴിവാക്കാനോ മ്യൂട്ട് ചെയ്യാനോ നിർമാതാക്കൾക്ക് നിർദേശം നൽകി. മദ്യപാന രംഗങ്ങളിൽ മുന്നറിയിപ്പ് എഴുതിക്കാണിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ, സിനിമയുടെ കഥാതന്തുവിലോ ആക്ഷൻ രംഗങ്ങളിലോ മറ്റ് പ്രധാന മാറ്റങ്ങൾ നിർദേശിച്ചിട്ടില്ല. ജൂലൈ 30-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ടോം ഹോളണ്ട് പീറ്റർ പാർക്കറായും സെൻഡേയ എം.ജെയായും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. രണ്ടു മണിക്കൂർ 25 മിനിറ്റാണ് യഥാർഥ ചിത്രത്തിന്റെ ദൈർഘ്യം. ക്രിസ് മക്‌കെന്നയും എറിക് സമ്മേഴ്സും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ ആണ് സംവിധാനം.
Content Highlights: Upcoming Hollywood blockbuster Spiderman: Brand New Day has received a 'U/A 13+' classification from the Indian Censor Board ahead of its theatrical release. The board approved the film for public screening after ordering three specific modifications, including the removal of two kissing scenes. Producers were also instructed to mute or replace certain inappropriate words in both the English audio and subtitles, alongside adding mandatory anti-alcohol warnings. Aside from these minor edits, no structural changes were made to the core narrative or action sequences of the movie. Directed by Destin Daniel Cretton and starring Tom Holland and Zendaya, the two-hour and 25-minute film is scheduled to hit theaters on July 30
Published: 27 Jul 2026, 08:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented