
ആരാധകരോടും പൊതുസമൂഹത്തോടും നടന്‍ കമല്‍ഹാസന്‍ നടത്തിയിരിക്കുന്ന ഒരു അഭ്യര്‍ഥന ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇനി തന്നെ 'ഉലകനായകന്‍' എന്ന് വിശേഷിപ്പിക്കരുതെന്നാണ് കമല്‍ഹാസന്റെ അഭ്യര്‍ഥന. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തില്‍ ഇനി തന്നെ കമല്‍ ഹാസന്‍ എന്നോ കമല്‍ എന്നോ കെ.എച്ച്. എന്നോ മാത്രം അഭിസംബോധന ചെയ്താല്‍ മതിയെന്നും ആവശ്യപ്പെടുന്നു.
സംവിധായകനായ കെ.എസ്. രവികുമാറാണ് കമല്‍ ഹാസനെ ആദ്യമായി ഉലകനായകന്‍ എന്ന് വിശേഷിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. കമല്‍ഹാസന്‍ നായകനായ ദശാവതാരം എന്ന ചിത്രത്തില്‍ ഉലകനായകനേ എന്ന ഒരു ഗാനംപോലുമുണ്ടായിരുന്നു. ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല എന്ന് പ്രസ്താവിച്ചുകൊണ്ടാണ് കമൽഹാസന്‍റെ പുതിയ അഭ്യര്‍ഥന.
ഇതിന് പിന്നാലെ കമലിന്റെ പഴയൊരു അഭ്യര്‍ഥന വീണ്ടും സിനിമാവൃത്തങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി ഇതുവരെ 20 ഫിലിം ഫെയര്‍ അവാര്‍ഡുകളാണ് കമല്‍ ഹാസന്‍ നേടിയിട്ടുള്ളത്. എന്നാല്‍, 2000-ല്‍ 'ഹേ റാമി'ലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ കമല്‍ ഒരു അപ്രതീക്ഷിത അഭ്യര്‍ഥന നടത്തി. ഇനിമുതല്‍ തന്നെ ഫിലിം ഫെയര്‍ അവാര്‍ഡിന് പരിഗണിക്കേണ്ടെന്നായിരുന്നു അഭ്യര്‍ഥന. യുവതാരങ്ങളെ അവാര്‍ഡിനായി പരിഗണിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.
1974-ല്‍ കന്യാകുമാരി എന്ന മലയാളം സിനിമയിലെ അഭിനയത്തിനാണ് കമലിന് അദ്യമായി മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചത്. ഹിന്ദിയില്‍ ഒരു തവണ അഭിനയത്തിനും മറ്റൊരു തവണ മികച്ച ചിത്രത്തിനുമുള്ള അവാര്‍ഡ് ലഭിച്ചു. 2000-ന് ശേഷം ഏഴ് തവണ അഭിനയത്തിനും സംവിധാനത്തിനും നോമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും പുരസ്‌കാരം ലഭിച്ചില്ല. തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട ശേഷം ഒരേയൊരു തവണ പുരസ്‌കാരം ഏറ്റുവാങ്ങി, 2022-ല്‍ വിക്രമിലെ അഭിനയത്തിന്.
Content Highlights: Why Kamal Haasan Hasn't Won A Single Filmfare Award After 2000, But for Vikram
Published: 11 Nov 2024, 06:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented