
ഓണ്‍ലൈന്‍ വഴി പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഓഹരി വിപണിയില്‍ തിരിച്ചടി നേരിട്ട് കൊടക് മഹീന്ദ്ര ബാങ്ക്.
വ്യാപാരം ആരംഭിച്ചയുടനെ ബാങ്കിന്റെ ഓഹരി വില 10 ശതമാനം ഇടിഞ്ഞു. 1,658 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ബാങ്കിന്റെ ഓഹരി വില 52 ആഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. റിസര്‍വ് ബാങ്കിന്റെ നടപടി കൊടകിന്റെ റീട്ടെയില്‍ ബിസിനസിനെ ബാധിച്ചേക്കാമെന്ന വിലയിരുത്തലാണ് വിപണിയില്‍ പ്രതിഫലിച്ചത്.
Also Read
ബാങ്കിന്റെ ടെക്നോളജി പ്ലാറ്റ്ഫോമില്‍ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ബിഐയുടെ നടപടി. നിലവിലുള്ള ഉപഭോക്താക്കളെയും സേവനങ്ങളെയും നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പ്ലാറ്റ്ഫോംവഴി കൊടക് ബാങ്ക് വന്‍തോതില്‍ സേവിങ്സ് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് ബാങ്ക് പുതിയ ഉപഭോക്താക്കളെ പ്രധാനമായും ചേര്‍ക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ ആര്‍ബിഐ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കുന്നതില്‍ ബാങ്ക് വീഴ്ചവരുത്തിയതായി റിസര്‍വ് ബാങ്ക് പറയുന്നു. ഐടി സുരക്ഷയുടെ കാര്യത്തിലുള്ള ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Content Highlights: Kotak Bank shares plunge 10% on RBI curbs
Published: 25 Apr 2024, 09:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented