ന്യൂഡൽഹി: അടുത്ത ഞായറാഴ്ച (27.09.2026) രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. 28-ാം തീയതിമുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഞായറാഴ്ച ബാങ്കുകൾ തുറന്നുപ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകി.
സെപ്റ്റംബർ 28 മുതൽ 30 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതിനു തൊട്ടുമുൻപുള്ള രണ്ടുദിവസങ്ങൾ നാലാം ശനിയാഴ്ചയും ഞായറാഴ്ചയും ആയതിനാൽ ഫലത്തിൽ, അഞ്ച് ദിവസം ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് ഞായറാഴ്ച ബാങ്കുകൾ തുന്ന് പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് (യു.എഫ്.ബി.യു.) പണിമുടക്കിന് ആഹ്വാനംചെയ്തത്. സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ വരെയാണ് പണിമുടക്ക്. സെപ്റ്റംബർ 30 ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് നടക്കുന്ന ദിവസമാണ്. ട്രഷറി പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഈ തീയതി നിർണായകമാണ്. പണിമുടക്ക് ബാങ്കുകളുടെ കണക്കെടുപ്പുകളെയും വിപണി ക്രമീകരണങ്ങളെയും ബാധിച്ചേക്കാം.
പണിമുടക്കിന്‍റെ പശ്ചാത്തലത്തിൽ ബാങ്കിങ് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കാനും ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനും ഉപഭോക്താക്കൾക്ക് ബാങ്കുകൾ നിർദേശം നൽകി. സമരം പരിഗണിച്ച് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ നടപടി സ്വീകരിച്ചതായി ബാങ്കുകൾ അറിയിച്ചു. ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കാൻ എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക് ഉൾപ്പെടെയുള്ളവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ബ്രാഞ്ചുകളിലെ സേവനങ്ങൾ തടസ്സപ്പെടുമെങ്കിലും ഡിജിറ്റൽ, എടിഎം ഇടപാടുകൾ നടത്താമെന്ന് ബാങ്കുകൾ അറിയിച്ചു.
Content Highlights: Banks to function on Sunday, September 27, 2026., Strike called by UFBU from September 28 to 30, 2026., Five-day banking disruption avoided partially by Sunday opening., ATM loading and digital services ensured during the strike.
Published: 23 Sept 2026, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented