പ്രകാശത്തിന്റെ ഉത്സവമായ ദീപവലി ഓഹരി നിക്ഷേപകര്‍ക്ക് പ്രത്യേക ദിനംകൂടിയാണ്. മുഹൂര്‍ത്ത വ്യാപാരത്തിലൂടെ ഇന്ത്യയിലുടനീളമുള്ള നിക്ഷേപകര്‍ പുതിയ തുടക്കം കുറിക്കുന്നു. പ്രതീകാത്മകയ്‌ക്കൊപ്പം സംവത് 2081ന്റെ തുടക്കംകൂടിയാണിത്. ഈ ദിനത്തില്‍ വ്യാപാരം നടത്തുന്നതിലൂടെ മികച്ച നിക്ഷേപ വര്‍ഷത്തിന് ശുഭകരമായ തുടക്കമിടലായി വിശ്വസിക്കുന്നു.  

To advertise here,

ഒക്ടോബറില്‍ വിപണി കനത്ത തിരിച്ചടി നേരിട്ടെങ്കിലും പിന്നിട്ട വര്‍ഷം തരക്കേടില്ലാത്ത നേട്ടത്തിന്റേതായിരുന്നു. ശുഭാപ്തി വിശ്വാസത്തോടൊപ്പം ജാഗ്രതയോടെ നീങ്ങേണ്ട സമയമാണിപ്പോഴെന്ന് സമീപകാല പ്രവണതകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ അറിയിപ്പ് പ്രകാരം മുഹൂര്‍ത്ത വ്യാപാരം നവംബര്‍ ഒന്നിന് വൈകീട്ട് ആറ് മുതല്‍ ഏഴുവരെയാണ്. വര്‍ഷങ്ങളായി മുഹൂര്‍ത്ത വ്യാപാരത്തില്‍ അനുകൂലമായാണ് വിപണി പ്രതികരിക്കാറുള്ളത്. സജീവമായി വിപണിയില്‍ ഇടപെടാത്തവര്‍ പോലും ചെറിയ നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണിത്. അതുകൊണ്ടുതന്നെ വ്യാപാരത്തിന്റെ പിരിമുറുക്കത്തേക്കാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള സാമ്പത്തിക സംസ്‌കാരമായി മുഹൂര്‍ത്ത വ്യാപാരം മാറുന്നു. 

കഴിഞ്ഞ വര്‍ഷത്തിന്റെ പ്രതിഫലനമായും വരാനിരിക്കുന്ന വര്‍ഷത്തിന്റെ പ്രതീക്ഷകളോടെയുള്ള തുടക്കമായുമാണ് നിക്ഷേപകരില്‍ ഏറെപ്പേരും മുഹൂര്‍ത്ത വ്യാപാരത്തെ കാണുന്നത്. 

മുഹൂര്‍ത്ത വ്യാപാരം: സമയക്രമം

സംവത് 2081: കനത്ത ഇടിവ് നേട്ടമാക്കാം, സ്വീകരിക്കാം ഈ നിക്ഷേപ തന്ത്രങ്ങള്‍