മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ഉള്ളി വിലയിലെ കുതിപ്പ് തുടര്‍ന്നേക്കും. വിളകള്‍ നശിക്കുന്നതും വിളവെടുപ്പ് 15 ദിവസംവരെ വൈകുന്നുതമാണ് കാരണം.
രാജ്യത്തെ വിവിധയിടങ്ങളില്‍ ഉള്ളിയുടെ വില കിലോഗ്രാമിന് 65 രൂപ നിലാവാരത്തിലെത്തി. സംസ്ഥാനത്ത് 55-60 രൂപ നിരക്കിലാണ് ചില്ലറ വില. ഗതാഗത ചെലവ് കുറയ്ക്കുന്നതിന് ഉത്തരേന്ത്യയിലേക്ക് ട്രെയിന്‍ വഴിയാണ് ഉള്ളി കൊണ്ടുപോകുന്നത്. ദീപാവലിയായതിനാല് വില നിയന്ത്രിക്കുന്നതിന് ഉത്തരേന്ത്യയില്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്.
ഉള്ളി, തക്കാളി, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലക്കയറ്റമാണ് സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 5.49 ആയി ഉയരാന്‍ കാരണം. ഭക്ഷ്യ പണപ്പെരുപ്പം ഓഗസ്റ്റില്‍ 5.66 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 9.24 ശതമാനമായി ഉയര്‍ന്നിരുന്നു. ഇറക്കുമതി തീരുവ കൂട്ടിയതാണ് ഭക്ഷ്യ എണ്ണ വിലയില്‍ പ്രതിഫലിച്ചത്.
Content Highlights: oninon price incresed due to deepawali festival
Published: 23 Oct 2024, 03:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented