ടെലികോം, സോഫ്റ്റ് ഡ്രിങ്ക് മേഖലകളിലെ വിജയം ഐസ്‌ക്രീം വിപണിയിലും ആവർത്തിക്കാൻ റിലയൻസ്. പത്തു രൂപയുടെ ഐസ്‌ക്രീം വിപണിയിലിറക്കും. റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിനു കീഴിൽ 'ബോംബെ ക്രീമറി' എന്ന ബ്രാൻഡിലാണ് ഉത്പന്നങ്ങളെത്തുന്നത്. കപ്പുകൾ, കോണുകൾ, സ്റ്റിക്കുകൾ എന്നിവ കുറഞ്ഞവിലയിൽ നൽകി വിപണി പിടിക്കാനാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലക്ഷ്യമിടുന്നത്. വിപുലമായ വിതരണ ശൃംഖല ഇതിനായി പ്രയോജനപ്പെടുത്തും.

To advertise here,

മത്സരം കടുക്കും

നിലവിൽ വിപണിയിലുള്ള അമുൽ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ മാംഗോ സ്റ്റിക്, കശ്മീരി കേസരി കുൾഫി എന്നിവയുടെ കുറഞ്ഞ നിരക്ക് 20 രൂപയാണ്. എന്നാൽ, റിലയൻസ് ഇവ 10 രൂപയ്ക്ക് നൽകും. സ്വന്തം ഔട്ട്ലെറ്റുകൾ കൂടാതെ, 'ക്യാമ്പ' ബ്രാൻഡിനായി ചെയ്തതുപോലെ റീട്ടെയിൽ പങ്കാളികൾക്ക് പ്രത്യേക ഫ്രീസറുകൾ നൽകുന്ന രീതിയും പരീക്ഷിക്കും.

ക്യാമ്പ ബ്രാൻഡ് കഴിഞ്ഞ സാമ്പത്തികവർഷം 4,700 കോടി രൂപയുടെ വിറ്റുവരവു നേടിയിരുന്നു. രാജ്യത്തെ നാലാമത്തെ വലിയ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡാകാനും ക്യാമ്പയ്ക്ക് കഴിഞ്ഞു. ഈ മാതൃകയാണ് ബോംബെ ക്രീമറിയിലും നടപ്പാക്കുന്നത്. റിലയൻസിന്റെ പ്രഖ്യാപനത്തിനുപിന്നാലെ പ്രമുഖ ഐസ്‌ക്രീം ബ്രാൻഡായ 'ക്വാളിറ്റി വാൾസി'ന്റെ ഓഹരിവില മൂന്നു ശതമാനം ഇടിഞ്ഞു.

വളർച്ചാ നിരക്ക്

(CAGR)

15%

പ്രതീക്ഷിക്കുന്ന

വിപണി മൂല്യം (2035)

16.10 ബില്യൺ

ഡോളർ

സാധ്യതകൾ

കൂടുന്ന ചൂട്, ഉഷ്ണതരംഗം,

ഉപഭോക്താക്കളുടെ

വരുമാന വർധന.

വിതരണ രീതികൾ

ക്വിക്-കൊമേഴ്‌സ്

ആപ്പുകളുടെ (Zepto,

Swiggy Instamart,

Blinkit) സ്വാധീനം

'ബോംബെ ക്രീമറി' ഐസ്‌ക്രീമുകൾ പൂർണമായും പാൽച്ചേരുവകൾ മാത്രം ഉപയോഗിച്ചാണ് നിർമിക്കുന്നത്. നിർമാണത്തിൽ യാതൊരുവിധ കൃത്രിമത്വവും സ്വീകരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.