കൊച്ചി: അസോച്ചമിന്റെ ഈ വര്‍ഷത്തെ 'ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍-പബ്ലിക്ക് ഇഷ്യൂന്‍സ്' അവാര്‍ഡ് പ്രമുഖ എന്‍ബിഎഫ്‌സി സ്വര്‍ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന് ലഭിച്ചു. അസോച്ചം സംഘടിപ്പിച്ച ആറാമത് ദേശീയ ഉച്ചകോടിയിലാണ് പുരുസ്‌കാരം നല്‍കിയത്.
സമഗ്രമായ വളര്‍ച്ചയുടെയും സുസ്ഥിര വികസനത്തിന്റെയും മാതൃകകള്‍ തിരിച്ചറിയാനും സമൂഹത്തിനും ബിസിനസ്സിനും ഒരുമിച്ച് മൂല്യം സൃഷ്ടിക്കുതിനുള്ള നൂതന സമീപനങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റിനെക്കുറിച്ചുള്ള ദേശീയ ഉച്ചകോടിയുടെയും അവാര്‍ഡുകളുടെയും അസോച്ചമിന്റെ ആറാമത്തെ പതിപ്പ്.
12 വര്‍ഷത്തിനിടെ മുത്തൂറ്റ് ഫിനാന്‍സ് 31 തവണ ഓഹരികള്‍ ആക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ പുറത്തിറക്കി. 20,000 കോടി രൂപയിലധികമാണ് സമാഹരിച്ചത്.
ഐസിആര്‍എയുടെ എഎ പ്ലസ്/സുസ്ഥിര റേറ്റിങ് ഉള്ള ഓഹരികള്‍ ആക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങള്‍ അവതരിപ്പിച്ച് നിക്ഷേപകരുടെ സുരക്ഷിതത്വത്തിന് കമ്പനി പ്രാധാന്യം നല്‍കിയിട്ടുണ്ട്.
വൈവിധ്യമാര്‍ 20ഓളം ബിസിനസുകളുള്ള മുത്തൂറ്റ് ഗ്രൂപ്പിന്റെ പ്രധാന കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്. 5000ത്തിലധികം ബ്രാഞ്ചുകളിലൂടെ ദിവസവും 2.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നു. ബാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും വിശ്വസനീയ ഫിനാന്‍ഷ്യല്‍ സേവന ബ്രാന്‍ഡുമാണ്.
Content Highlights: Muthoot Finance wins ‘Issuer of The Year’ award at ASSOCHAM’s Corporate Bond Market Summit
Published: 09 Aug 2023, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented