ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ (എൻ.ബി.എഫ്.സി.) ഇൻഡൽ മണിയുടെ സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ നികുതിക്കുശേഷമുള്ള ലാഭം 79.98 കോടി രൂപയായി. മുൻവർഷത്തെ അപേക്ഷിച്ച് 222 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക വർഷം ഒന്നാം പകുതിയിലെ നികുതിക്കുശേഷമുള്ള ലാഭം 107.62 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 121 ശതമാനം അർധവാർഷിക വളർച്ചയാണ് കമ്പനി നേടിയത്. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 83 ശതമാനം വളർന്ന് 5,015 കോടി രൂപയായി. അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 111 ശതമാനം ഉയർന്ന് 159.81 കോടി രൂപയിലെത്തി. പലിശയിൽ നിന്നുള്ള മൊത്ത വരുമാനം 118 ശതമാനം ഉയർന്ന് 145 കോടി രൂപയായി.
സ്വർണവായ്പാ രംഗത്തെ പ്രമുഖരായ കമ്പനിയുടെ പ്രീ-പ്രൊവിഷൻ ഓപ്പറേറ്റിങ് ലാഭം 182 ശതമാനം വളർച്ചയോടെ 98.95 കോടി രൂപയിലെത്തി. നിഷ്‌ക്രിയ ആസ്തി 1.41 ശതമാനം മാത്രമാണ്.
ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളിലൂടെയും വായ്പകളിലൂടെയും രണ്ടാം പാദത്തിൽ കമ്പനി 1,496 കോടി രൂപയും അർധവർഷം 2,220 കോടി രൂപയും സമാഹരിച്ചു. രണ്ടാം പാദത്തിൽ 2,480 കോടി രൂപയുടെയും അർധവർഷം 4,500 കോടിയോളം രൂപയുടെയും വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. മൂന്നുമാസത്തിനിടെ പുതുതായി 17 ശാഖകൾ തുറന്നതോടെ മൊത്തം ശാഖകളുടെ എണ്ണം 427 ആയി ഉയർന്നു.
Content Highlights: Indel Money's Q2 net profit rose by 222% to Rs 79.98 crore., Assets under management (AUM) grew by 83% to reach Rs 5,015 crore., Gross non-performing assets (NPA) remained low at 1.41%., Total branch network expanded to 427 with the addition of 17 new branches.
Published: 16 Nov 2026, 11:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented