കൊച്ചി: കേരളം ആസ്ഥാനമായ ആഗോള ജൂവലറി ശൃംഖല ‘കല്യാൺ ജൂവലേഴ്സ്’ ഈ വർഷത്തെ ‘ഫോർച്യൂൺ ഇന്ത്യ 500’ പട്ടികയിൽ ഇടംപിടിച്ചു. ‘ഫോർച്യൂൺ ഇന്ത്യ’ മാസിക തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ 164-ാമതാണ് കല്യാൺ ജൂവലേഴ്സ്. ആദ്യമായാണ് കമ്പനി ഈ പട്ടികയിൽ ഇടംനേടുന്നത്.
വിറ്റുവരവിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയാണ് ‘ഫോർച്യൂൺ ഇന്ത്യ 500’. റിലയൻസ് ഇൻഡസ്ട്രീസാണ് പട്ടികയിൽ ഒന്നാമത്.ഈ പട്ടികയിൽ ഇടംനേടാനായത് ഏറെ അഭിമാനകരമായ നേട്ടമായി കാണുന്നുവെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. 2019-ൽ ഡെലോയിറ്റിന്റെ ഗ്ലോബൽ ടോപ്പ് 100 ലക്ഷ്വറി ബ്രാൻഡ്സ് പട്ടികയിലും കല്യാൺ സ്ഥാനംപിടിച്ചിരുന്നു.
Published: 08 Dec 2021, 11:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented