കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണി 2023- 24 വര്‍ഷം അറ്റാദായത്തില്‍ വര്‍ധന രേഖപ്പെടുത്തി. 55.75  കോടി രൂപയാണ് കമ്പനി കൈവരിച്ച ലാഭം. 2023 സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയോളം വര്‍ധന. 29.19 കോടിയായിരുന്നു മുന്‍വര്‍ഷത്തെ ആദായം. 

To advertise here,

പ്രവര്‍ത്തന വരുമാനമാകട്ടെ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 56 ശതമാനം കൂടി 289.01  കോടി രൂപയായി. 2023 സാമ്പത്തിക വര്‍ഷം ഇത് 185.23 കോടി രൂപയായിരുന്നു. 1800 കോടി രൂപയുടെ ആസ്തികള്‍ കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. 6000 കോടിയോളം രൂപയുടെ വായ്പകള്‍ പ്രതിവര്‍ഷം വിതരണം ചെയ്യുന്നു. വായ്പകളില്‍ 91 ശതമാനവും സ്വര്‍ണ്ണ വായ്പയാണ്.  

14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇന്‍ഡെല്‍മണിക്ക് 320 ശാഖകളുണ്ട്. 2025 സാമ്പത്തിക വര്‍ഷം പുതുതായി 80 ലധികം ശാഖകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.