ബാങ്ക് ഓഫ് ബറോഡയ്ക്കെതിരേ 1.44 ലക്ഷം കോടി രൂപ ആവശ്യപ്പെട്ട് ബി.ആർ. ഷെട്ടി ഹർജി ഫയൽ ചെയ്തു. എൻ.എം.സി. ഹെൽത്ത്കെയർ, യു.എ.ഇ. എക്സ്ചേഞ്ച് ഗ്രൂപ്പുകളുടെ തകർച്ചയ്ക്കു കാരണമായ വൻകിട കോർപ്പറേറ്റ് തട്ടിപ്പുകൾക്ക് ബാങ്ക് ഓഫ് ബറോഡ സൗകര്യമൊരുക്കിയെന്നാണ് പ്രധാന ആരോപണം.
പ്രശസ്തിക്കും സദ്പേരിനുമുണ്ടായ നഷ്ടത്തിന് 500 കോടി ഡോളർ (47,500 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള മുന്നറിയിപ്പുകളും കെ.വൈ.സി. വീഴ്ചകളും ബാങ്ക് അവഗണിച്ചതായി ഹർജിയിൽ പറയുന്നു.
മുതിർന്ന ഉദ്യോഗസ്ഥരായ പ്രശാന്ത് മംഗാട്ട്, പ്രമോദ് മംഗാട്ട് എന്നിവർ ചേർന്ന് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽനിന്ന് പണം വകമാറ്റാനും കടം മറച്ചുവെക്കാനും ബാങ്ക് ഓഫ് ബറോഡ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം. വ്യാജമായി ഉണ്ടാക്കിയ ഗ്യാരന്റികൾ വഴി ഷെട്ടിയെ വൻ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളിവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ മുന്നറിയിപ്പുകൾ അവഗണിച്ചു. വ്യാജ വിതരണക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ തുറന്നു.
എൻ.എം.സി. തകരുന്നതിന് വർഷങ്ങൾക്കു മുമ്പുതന്നെ കെ.വൈ.സി. വീഴ്ചകളെക്കുറിച്ചും അസാധാരണ ഇടപാടുകളെക്കുറിച്ചും ലഭിച്ച മുന്നറിയിപ്പുകൾ ബാങ്ക് അവഗണിച്ചു എന്നീ ആരോപണങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.
റിപ്പോർട്ട് പുറത്തുവന്നതോടെ ബാങ്ക് ഓഫ് ബറോഡയുടെ ഓഹരിവിലയിൽ മൂന്നു ശതമാനം ഇടിവു രേഖപ്പെടുത്തി. ചൊവ്വാഴ്ചയിലെ ക്ലോസിങ് നിരക്കായ 238.43 രൂപയിൽനിന്ന് 231.30 രൂപയായാണ് ഓഹരിവില താഴ്ന്നത്.
Content Highlights: BR Shetty files a Rs 1.44 lakh crore lawsuit against Bank of Baroda., Alleges bank facilitated corporate fraud leading to NMC Healthcare and UAE Exchange collapse., Demands $5 billion (approx Rs 47,500 crore) for reputation damage., Bank of Baroda shares dropped by 3 percent following the news.
Published: 14 Oct 2026, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented