ദീർഘകാല നേട്ടം ലക്ഷ്യമിട്ട് സഫയർ ഇക്വിറ്റി ലോങ്-ഷോർട്ട് എസ്.ഐ.എഫ്. പദ്ധതി അവതരിപ്പിച്ച് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഫ്രാങ്ക്ളിൻ ടെംപിൾടൺ. സ്‌പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്‌സ് (എസ്.ഐ.എഫ്.) വിഭാഗത്തിലുള്ള ഫ്രാങ്ക്‌ളിന്റെ ആദ്യ പദ്ധതിയാണിത്.

To advertise here,

നിഫ്റ്റി 500 ഓഹരികളിൽ നിക്ഷേപിച്ച് വിപണിയുടെ കയറ്റിറക്കങ്ങൾക്കനുസൃതമായി നേട്ടമുണ്ടാക്കുന്ന രീതിയിലാണ് ഫണ്ട് തയ്യാറാക്കിയിട്ടുള്ളതെന്ന് കമ്പനിയുടെ ഇന്ത്യ വിഭാഗം പ്രസിഡന്റ് അവിനാഷ് സാത് വലേകർ പറഞ്ഞു. ഏപ്രിൽ പത്തിനു തുടങ്ങുന്ന ന്യൂ ഫണ്ട് ഓഫറിന് (എൻ.എഫ്.ഒ.) 24 വരെ അപേക്ഷിക്കാം. ചുരുങ്ങിയ നിക്ഷേപത്തുക പത്തുലക്ഷം രൂപയാണ്. തുടർന്ന് 10,000 രൂപയുടെ ഗുണിതങ്ങളായിട്ടാകും നിക്ഷേപം അനുവദിക്കുക

അസ്ഥിരമായ ഇപ്പോഴത്തെ വിപണി സാഹചര്യത്തിൽ കേവലം ഓഹരികൾ വാങ്ങുന്നതിനേക്കാൾ ഡാറ്റയുടെ അടിസ്ഥാനത്തിൽ നിക്ഷേപങ്ങൾ ക്രമീകരിക്കുന്ന 'ക്വാണ്ടിറ്റേറ്റീവ് ലോംഗ്-ഷോർട്ട്' രീതിയാണ് സഫയർ എസ്ഐഎഫ് സ്വീകരിക്കുന്നത്. ഗണിതശാസ്ത്രപരമായ കൃത്യതയോടെയുള്ള ഈ സമീപനം റിസ്‌ക് ലഘൂകരിക്കുന്നതിനും മികച്ച ആദായം കണ്ടെത്തുന്നതിനും സഹായകമാണ്.

ഫണ്ടിന്റെ പ്രവർത്തന രീതി:

കമ്പനികളുടെ ഗുണനിലവാരം, മൂല്യം, വിപണിയിലെ മനോഭാവം , ഇതര സൂചകങ്ങൾ എന്നിങ്ങനെ 40 ഘടകങ്ങൾ കണക്കിലെടുത്താകും ഓഹരികൾ തിരഞ്ഞെടുക്കുക.

വിപണി ഉയരുമ്പോൾ ലാഭമുണ്ടാക്കാൻ ഓഹരികൾ വാങ്ങുന്നതിനൊപ്പം വിപണിയിലെ തകർച്ചകളെ പ്രതിരോധിക്കാൻ ഡെറിവേറ്റീവ്സ് ഉപയോഗിച്ചുള്ള ഷോർട്ട് പൊസിഷനുകൾ സ്വീകരിക്കാനും ഫണ്ടിന് സാധിക്കും. നെറ്റ് അസറ്റിന്റെ 25% വരെ ഇത്തരത്തിൽ ഷോർട്ട് ചെയ്യാവുന്നതാണ്.

നിഫ്റ്റി 500 സൂചികയിലെ ഓഹരികളാണ് ഫണ്ട് നിക്ഷേപത്തിനായി പരിഗണിക്കുന്നത്. ലാർജ്-ക്യാപ്, മിഡ്-ക്യാപ്, സ്മോൾ-ക്യാപ് എന്നീ മൂന്ന് വിഭാഗങ്ങളിലും ചലനാത്മകമായ രീതിയിൽ വിന്യാസം നടത്തും.