പാഠം 163|1000% നേട്ടമോ?  നിക്ഷേപത്തില്‍നിന്ന് ലഭിച്ച ആദായം(CAGR,XIRR)എങ്ങനെ കണക്കാക്കാം


ഡോ.ആന്റണി സി. ഡേവിസ്

നിക്ഷേപങ്ങളില്‍നിന്നുള്ള ആദായം കണക്കാക്കാന്‍ പ്രധാനമായും മൂന്ന് സൂത്രവാക്യങ്ങളാണ് ഉപയോഗിക്കാറുള്ളത്. ആബ്‌സല്യൂട്ട് റിട്ടേണ്‍, സി.എ.ജി.ആര്‍, എക്‌സ്.ഐ.ഐ.ആര്‍ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.

Photo: Gettyimages

നിക്ഷേപിച്ചാല്‍മാത്രംപോര അതില്‍നിന്നുള്ള ആദായക്കണക്കിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകണം. ഓഹരി വിപണി എക്കാലത്തെയും ഉയരംകുറിച്ച് കുതിച്ചപ്പോള്‍ 4,000വും 7,000വും ശതമാനം നേട്ടംനല്‍കിയ ഓഹരികളെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. യഥാര്‍ത്ഥത്തില്‍ അത് വാര്‍ഷിക റിട്ടേണ്‍ ആണോ? അതോ കേവല (Absolute Return)വരുമാനമാണോ? ആദായക്കണക്കിനെക്കുറിച്ച് ധാരണയില്ലെങ്കില്‍ പോര്‍ട്ട്‌ഫോളിയോയില്‍ 1000ശതമാനം നേട്ടംകണ്ട് നിക്ഷേപം വേഗം പിന്‍വലിച്ചെന്നുവരും. യഥാര്‍ഥത്തില്‍ ലഭിച്ചത് നാമമാത്ര ആദായവുമാകും.

മ്യൂച്വല്‍ ഫണ്ടിലെ ആദാക്കണക്കുകള്‍ കണ്ട് സുദര്‍ശന്‍ ഉന്നയിച്ച ചോദ്യമാണ് ഈ പാഠത്തിന് ആധാരം.

ദീര്‍ഘകാലയളവില്‍ മ്യൂച്വല്‍ ഫണ്ടില്‍നിന്നുള്ള ആദായം കുറയുന്നത് എന്തുകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മികച്ചഫണ്ടുകളില്‍ പലതും ആദ്യവര്‍ഷം 50ഉം 60ഉം ശതമാനം ആദായം നല്‍കിയാതായി കണക്കുകളില്‍ കാണുന്നു. അങ്ങനെയെങ്കില്‍ ഒരുവര്‍ഷമെത്തുമ്പോള്‍ 60ശതമാനം ആദായം കിട്ടിയ ഫണ്ടിലെ നിക്ഷേപം പിന്‍വലിച്ച് മറ്റുഫണ്ടുകളില്‍ നിക്ഷേപിച്ചുകൂടെയെന്നാണ് അദ്ദേഹത്തിന്റെ സംശയം. ഓരോവര്‍ഷവും ഇത്തരത്തില്‍ നേട്ടം ലഭിക്കുമ്പോള്‍ നിക്ഷേപം പിന്‍വലിച്ച് വേറെ ഫണ്ടില്‍വീണ്ടും നിക്ഷേപിച്ചാല്‍ എല്ലാവര്‍ഷവും 60ശതമാനംവീതം ആദായംനേടാമല്ലോ-ബാങ്കില്‍മാത്രം നിക്ഷേപിച്ച് ആദായക്കണക്കുകള്‍ പരിശോധിക്കുന്നവര്‍ക്കുണ്ടാകുന്ന ന്യായമായ സംശയമാണ് സുദര്‍ശനുമുണ്ടായത്.

നിക്ഷേപങ്ങളില്‍നിന്നുള്ള ആദായം കണക്കാക്കുമ്പോള്‍ പ്രധാനമായും മൂന്ന് സംജ്ഞകളാണ് ഉപയോഗിക്കാറുള്ളത്. ആബ്‌സല്യൂട്ട് റിട്ടേണ്‍, സിഎജിആര്‍, എക്‌സ്‌ഐഐആര്‍ എന്നിവയാണവ.

മൊത്തം ആദായം(Absolute Return)
നിക്ഷേപ പദ്ധതിയില്‍നിന്ന് ലഭിക്കുന്ന മൊത്തം വരുമാനമാണ് ആബ്‌സല്യൂട്ട് റിട്ടേണ്‍. നിക്ഷേപ കാലയളവിന് ഇവിടെ പ്രസക്തിയില്ല. ഉദാഹരണത്തിന് 1,00,000 രൂപ നിക്ഷേപിച്ചെന്നുകരുതുക. മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ നിക്ഷേപതുക 1,50,000 രൂപയായി. ഇതുപ്രകാരം 50,000 രൂപയാണ് നേട്ടം. അതായത് 50ശതമാനം.

വാര്‍ഷികാദായം (CAGR)
ദീര്‍ഘകലായളവിലെ നിക്ഷേപത്തിന് വാര്‍ഷികാദായപ്രകാരമാണ് നേട്ടംകണക്കാക്കേണ്ടത്. അതായത് ഓരോവര്‍ഷവും ലഭിക്കുന്ന ആദായത്തിന്മേല്‍ കൂട്ടുപലിശയുടെ നേട്ടം ലഭിക്കുന്നതരത്തിലാണ് വാര്‍ഷികാദായം(സി.എ.ജി.ആര്‍)കണക്കാക്കുക. മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പടെയുള്ള ഒറ്റത്തവണ(Lumpsum) നിക്ഷേപങ്ങളില്‍നിന്നുള്ള നേട്ടം കണക്കാക്കേണ്ടത് വാര്‍ഷിക ആദായത്തിന്റെ അടിസ്ഥാനത്തിലാണ്. രണ്ടോ അഞ്ചോ പത്തോ വര്‍ഷം 12 ശതമാനമോ 15ശതമാനമോ നേട്ടം നല്‍കിയതായി കാണുമ്പോള്‍, എല്ലാ വര്‍ഷവും ഇത്രയും ആദായം നല്‍കിയെന്ന് അര്‍ഥമില്ല.

വാര്‍ഷി കൂട്ടുപലിശയാ(കോംപൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റ്-സിഎജിആര്‍)യാണ് അഞ്ചും പത്തുംവര്‍ഷത്തെ ആദായം കണക്കാക്കുന്നത്. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 15ശതമാനമാണെങ്കില്‍ എല്ലാവര്‍ഷവും 15ശതമാനം നേട്ടം നിക്ഷേപത്തില്‍നിന്ന് ലഭിക്കണമെന്നില്ല. ചില വര്‍ഷങ്ങളില്‍ നെഗറ്റീവ് റിട്ടേണും ലഭിച്ചിട്ടുണ്ടാകാം. സി.എ.ജി.ആര്‍ എന്നാല്‍ ഒരു നിശ്ചിത കാലയളവിലെ വാര്‍ഷിക വളര്‍ച്ചാ നിരക്കിനെയാണ് സൂചിപ്പിക്കുന്നത്. നിശ്ചിത കാലയളവില്‍ ഏറ്റക്കുറച്ചിലില്ലാത്ത വരുമാനമാണ് സി.എ.ജി.ആര്‍ എന്നുചുരുക്കം.

ഒരുവര്‍ഷത്തില്‍കൂടുതല്‍ ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം കൈവശം സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ സി.എ.ജി.ആര്‍ കണക്കാക്കാം. കൈവശം സൂക്ഷിച്ച കാലയളവ് വര്‍ഷങ്ങളിലോ മാസങ്ങളിലോ ദിവസങ്ങളിലോ ആയിരിക്കുമ്പോള്‍പോലും റിട്ടേണ്‍ കണക്കാക്കാനാകും.

മുകളിലെ ഒരു ലക്ഷം ഒന്നര ലക്ഷമായ ഉദാഹരണംതന്നെ സിഎജിആര്‍ പ്രകാരം വിലയിരുത്താം.

ഇതുപ്രകാരം മൂന്നുവര്‍ഷക്കാലയളവിലാണെങ്കില്‍ 14.47ശതമാനവും അഞ്ചുവര്‍ഷക്കാലയളവിലാണെങ്കില്‍ 8.45ശതമാനവുമാണ് ലഭിച്ച നേട്ടം. 50ശതമാനമന്ന ആബ്‌സല്യൂട്ട് റിട്ടേണിലാണ് ഇത്തരത്തില്‍ വ്യത്യാസമുണ്ടായതെന്ന് മനസിലാക്കുക. അതായത് 50ശതമാനം ആബ്‌സല്യൂട്ട് റിട്ടേണ്‍ മൂന്നുവര്‍ഷത്തെ സി.എ.ജി.ആര്‍ ആയപ്പോള്‍ 14.47ശതമാനവും അഞ്ചുവര്‍ഷത്തെ സി.എ.ജി.ആര്‍ ആയപ്പോള്‍ 8.45ശതമാനവുമായി. അതുകൊണ്ടുതന്നെ നിശ്ചിതകാലയളവില്‍ നിക്ഷേപത്തില്‍നിന്ന് ലഭിച്ച ആദായം കണക്കാക്കാന്‍ ഏറ്റവും യോജിച്ച രീതി സി.എ.ജി.ആര്‍ തന്നെയാണ്. ഒറ്റത്തവണ(ലംപ്‌സം) നിക്ഷേപത്തിനാണ് ഈ റിട്ടേണ്‍ കണക്കാക്കല്‍ അനുയോജ്യം. അതേസമയം, എസ്.ഐ.പി നിക്ഷേപത്തിന് എക്‌സ്.ഐ.ഐ.ആര്‍ സൂത്രവാക്യമായിരിക്കും കൂടുതല്‍ യോജിച്ചത്.

സി.എ.ജി.ആര്‍ സൂത്രവാക്യം

നിലവിലെ മൂല്യത്തെ നിക്ഷേപിച്ച തുകകൊണ്ട് ഹരിച്ച് അതിന്റെ 1/N (N-എത്ര വര്‍ഷമെന്ന് സൂചിപ്പിക്കുന്നു)ഘാതം(Exponent) കാണണം. കിട്ടിയതുകയില്‍നിന്ന് ഒന്നുകുറയ്ക്കുമ്പോള്‍ ലഭിക്കുന്ന സംഖ്യയെ 100 കൊണ്ട് ഗുണിച്ചാല്‍ ലഭിക്കുന്ന ശതമാനമാണ് സി.എ.ജി.ആര്‍(കൂടുതല്‍ വിശദീകരിക്കുന്നതിനുവേണ്ടിയാണ് സിഎജിആര്‍ ഫോര്‍മുല നല്‍കിയത്. എളുപ്പത്തില്‍ കണക്കുകൂട്ടുന്നതിന് ഓണ്‍ലൈനിലെ സിഎജിആര്‍ കാല്‍ക്കുലേറ്ററുകള്‍ ഉപയോഗിക്കുക).

എക്‌സ്.ഐ.ആര്‍.ആര്‍
എക്‌സ്റ്റന്റഡ് ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ എന്നതിന്റെ ചുരക്കപ്പേരാണ് എക്‌സ്.ഐ.ആര്‍ആര്‍. മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍, സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ തുടങ്ങിയവയവിലെ നിക്ഷേപത്തിനാണ് ഈ സൂത്രവാക്യം അനുയോജ്യം.

നിക്ഷേപം, വ്യക്തിഗത സമ്പാദ്യം എന്നിവ സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ Join Whatsaapp group

ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. 10,000 രൂപ വീതം 13 മാസം നിക്ഷേപിച്ചുവെന്ന് കരുതുക. കാലാവധിയെത്തിയപ്പോള്‍ 14,500 രൂപ ലഭിച്ചു. 13,000 രൂപമാത്രമാണ് നിക്ഷേപിച്ചത്. നേട്ടമാകട്ടെ 1,500 രൂപയും. വ്യത്യസ്തകാലയളവിലെ നിക്ഷേപമായതുകൊണ്ട് സി.എ.ജി.ആര്‍ അല്ല ഇവിടെ ബാധകമാകേണ്ടത്. ഘട്ടംഘട്ടമായി നടത്തിയ നിക്ഷേപമായതിനാലാണ് എക്‌സ്.ഐ.ആര്‍.ആര്‍ അനുയോജ്യമാകുന്നത്. അതായത്, ആദ്യം നടത്തിയ 10,000 രൂപയ്ക്ക് വളരാന്‍ 12 മാസം ലഭിച്ചു. എന്നാല്‍ 13-ാമത്തെ മാസത്തെ 10,000 രൂപയുടെ നിക്ഷേപത്തിനാകട്ടെ സമയംലഭിച്ചതുമില്ല. മൊത്തം നിക്ഷേപത്തിന് ലഭിച്ച കാലയളവന്റെ ശരാശരിയെടുത്താണ് ഈ ഫോര്‍മുലവഴി ആദായം കണക്കാക്കുന്നത്. ഇതുപ്രകാരം 19.8ശതമാനമാണ് ലഭിച്ച ആദായം. അതായത് നിശ്ചിതകാലയളവിലെ നിക്ഷേപവും അതില്‍നിന്നുള്ള പിന്‍വലിക്കലും കണക്കിലെടുത്തുള്ള ആദായം വിലയിരുത്താന്‍ യോജിച്ചതാണ് എക്‌സ്‌ഐഐര്‍ എന്നുചുരുക്കം.

ഐആര്‍ആര്‍(ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍) എന്നതിന് സമാനമായ ഫോര്‍മുലതന്നെയാണ് എക്‌സഐആര്‍ആര്‍-ലുമുള്ളത്. മൈക്രോസോഫ്റ്റ് എക്‌സലില്‍ ഈ ഫോര്‍മുല എളുപ്പത്തില്‍ കണക്കാക്കാവുന്നതേയുള്ളൂ.

കുറിപ്പ്: മ്യൂച്വല്‍ ഫണ്ട്, ഓഹരി നിക്ഷേപം എന്നിവയില്‍നിന്നുള്ള ആദായം കണക്കാക്കാന്‍ സി.എ.ജി.ആര്‍, എക്‌സ്.ഐ.ആര്‍.ആര്‍ എന്നീ സൂത്രവാക്യങ്ങള്‍ ഉപയോഗിക്കുക. നിക്ഷേപത്തില്‍നിന്ന് മൊത്തം എത്ര ആദായം ലഭിച്ചുവെന്നതിനല്ല, എത്രകാലംകൊണ്ടാണ് ഇത്രയും നേട്ടമുണ്ടയത് എന്നാണ് നോക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോഴാണ് കൂട്ടുപലിശ(Compound interets)യുമായി താരതമ്യംചെയ്തുള്ള ആദായം പരിശോധിക്കാന്‍ കഴിയുക.

feedback to:
antonycdavis@gmail.com

Content Highlights: how to calculate cagr and xirr investment lesson by dr antony c davis

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


Ever Given Ever Green

1 min

അന്ന് 'എവർഗിവൺ' സൂയസില്‍ കുടുങ്ങി; ഇന്ന് ജീവനക്കാര്‍ക്ക് 5 കൊല്ലത്തെ ശമ്പളം ബോണസായി നല്‍കി കമ്പനി

Mar 22, 2023

Most Commented