മുംബൈ: ലോക അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തുസ്ഥാനങ്ങളിൽനിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി പുറത്ത്.

ബ്ലൂംബെർഗ് തയ്യാറാക്കിയ അതിസമ്പന്നരുടെ പുതിയ പട്ടികയിൽ മുകേഷ് അംബാനി 5.63 ലക്ഷം കോടി (7,650 കോടി ഡോളർ) രൂപയുടെ ആസ്തിയുമായി 11 -ാം സ്ഥാനത്താണുള്ളത്.

ആമസോൺ ഉടമ ജെഫ് ബിസോസ് 18,600 കോടി ഡോളറുമായി (13.7 ലക്ഷം കോടി രൂപ) ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16,000 കോടി ഡോളറുമായി (11.78 ലക്ഷം കോടി രൂപ) ഇലോൺ മസ്ക് രണ്ടാമതുണ്ട്.

ബിൽഗേറ്റ്സ് (13,100 കോടി ഡോളർ), ബെർണാഡ് അർനോൾഡ് (11,000 കോടി ഡോളർ) എന്നിവരാണ് തൊട്ടുപുറകിലുള്ളത്.