കൊച്ചി: ജിയോജിത് ഫിനാാൻഷ്യൽ സർവീസസിൽ നേതൃമാറ്റം. കമ്പനിയുടെ പുതിയ എക്സിക്യൂട്ടീവ് ചെയർമാനായി നിലവിലെ എം.ഡി. സി. ജെ. ജോർജിനെയും മാനേജിങ് ഡയറക്ടറായി നിലവിൽ എക്സിക്യൂട്ടീവ് ഡയറക്ടറായ ജോൺസ് ജോർജിനെയും നിയമിച്ചു. പുതിയ നിയമനം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ജൂലൈ 22-നു ചേർന്ന കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗമാണ് ഈ സ്ഥാനമാറ്റങ്ങൾക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയത്.
1987-ൽ സി. ജെ. ജോർജും രണജിത് കാഞ്ചിലാലും ചേർന്ന് സ്ഥാപിച്ച ജിയോജിത്, ഇന്ത്യയിലെ ഓഹരി വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കമ്പനിയാണ്. ഇന്റർനെറ്റ് വഴിയും മൊബൈൽ ഫോൺ വഴിയുമുള്ള ട്രേഡിങ് രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത് ജിയോജിത്താണ്. ഇതിനുപുറമെ സ്വർണം, കുരുമുളക്, ഏലം തുടങ്ങിയവയുടെ ഫ്യൂച്ചേഴ്സ് ട്രേഡിങ്ങിനും തുടക്കം കുറിച്ചത് ജിയോജിത്താണ്. നാൽപതാം വർഷത്തിലേക്ക് കടക്കുന്ന കമ്പനിയുടെ വളർച്ചയിലെ അടുത്ത പടിയാണ് ഈ നേതൃമാറ്റം.
2013-ൽ ഡിജിറ്റൽ മീഡിയ മാനേജരായാണ് ജോൺസ് ജോർജ് ജിയോജിത്തിൽ എത്തിയത്. പിന്നീട്, 2018-ൽ ചീഫ് ഡിജിറ്റൽ ഓഫീസറായും 2021-ൽ എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കപ്പെട്ടു. ജിയോജിത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിൽ സുപ്രധാന പങ്കുവഹിച്ച അദ്ദേഹം, വിദേശത്തെ ബിസിനസുകളുടെയും കമ്പനിയുടെ വളർച്ചാത്തന്ത്രങ്ങളുടെയും ചുമതല വഹിക്കുന്നുണ്ട്. ഒരു പതിറ്റാണ്ടിലേറെയായി കമ്പനിക്കൊപ്പമുള്ള ജോൺസിന് കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അറിവുണ്ട്.
അടിസ്ഥാനമൂല്യങ്ങൾ കാത്തുസൂക്ഷിച്ച് കമ്പനിയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് പൂർണ്ണവിശ്വാസമുണ്ടെന്നും കമ്പനിയുടെ നേതൃനിരയ്ക്ക് എക്സിക്യൂട്ടീവ് ചെയർമാൻ എന്ന നിലയിൽ പൂർണ്ണപിന്തുണ നൽകുമെന്നും സി. ജെ. ജോർജ് പറഞ്ഞു.
Content Highlights: C.J. George appointed as Executive Chairman of Geojit Financial Services., Jones George takes over as the new Managing Director., Leadership change takes effect from October 1., Geojit is approaching its 40th anniversary of operations in India's stock market.
Published: 30 Sept 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented