മലപ്പുറം: എം.ഇ.എസ്. മമ്പാട് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. വി. മാമുക്കോയ(82) അന്തരിച്ചു. എം.ഇ.എസ്. മമ്പാട് കോളജില്‍ ദീര്‍ഘകാലം ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്നു. എം.ഇ.എസ്. വളാഞ്ചേരി കോളജില്‍ പ്രഥമ പ്രിന്‍സിപ്പല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, അക്കാദമിക് കൗണ്‍സില്‍ അംഗം, എം.ഇ.എസ്. മമ്പാട് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ്, എം.ഇ.എസ്. മലപ്പുറം ജില്ലാ പ്രസിഡന്റ്, എം.ഇ.എസ്. സെന്‍ട്രല്‍ കമ്മിറ്റി അംഗം, മമ്പാട് എം.ഇ.എസ്. യതീം ഖാന പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആരാമ്പ്രത്തെ പരേതനായ വട്ടകണ്ടത്തില് ഹുസൈന്റെയും അത്തിക്കമണ്ണില്‍ ആസിയ ഉമ്മയുടെയും മകനാണ്. ഭാര്യ: തറവട്ടത്ത് മാളിയേക്കല്‍ ടി.എം. മുഹമ്മദ് കോയ ഹാജിയുടെ മകള്‍ പി.പി. മറിയക്കുട്ടി, മക്കള്‍: നസീര്‍ ഹുസൈന് (ഖത്തര്‍ പെട്രോ കെമിക്കല്‍), ശരീഫ ബാനു (ചേന്ദമംഗല്ലൂര്‍), ഡോ. ഷാഹിന ബാനു. മരുമകള്‍: ഖദീജ ഷബ്ന. ജാമാതാക്കള്‍: ഹാഷിം (ബിസിനസ്സ് ഖത്തര്‍), ജാസിം (സീനിയര്‍ വൈസ് പ്രസിഡന്റ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ബംഗളൂരു).
സഹോദരങ്ങള്‍: പരേതനായ വി. മുഹമ്മദ് (റിട്ട. സീനിയര്‍ സൂപ്രണ്ട് പി.ഡബ്ല്യു.ഡി), എ.പി. അലി (റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് നാഷണല്‍ ഹൈവേ), സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.പി. കുഞ്ഞാമു (റിട്ട. കനറാ ബാങ്ക് ഉദ്യോഗസ്ഥന്), എ.പി. അബൂബക്കര്‍ (മുന്‍ ന്യൂസ് എഡിറ്റര്‍, മാധ്യമം), പരേതയായ പാത്തൂട്ടി (ആരാമ്പ്രം), കദീജ (കുറ്റിക്കാട്ടൂര്‍). ഖബറടക്കം ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദില്‍ ബുധനാഴ്ച വൈകീട്ട് 7.30-ന്.
Content Highlights: MES Mampad college former Principal Pro. V Mamukkoya obituary
Published: 01 May 2024, 10:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented